Cultural Entertainment Europe Kerala Pravasi Switzerland

ഓണ സൌരഭ്യവുമായി സ്വിസ്സിലെ ആൽഫിൻ ,ജൂബിൻ കൂട്ടുകെട്ടിൽ വിരിയുന്ന “ഓണാക്കൊലുസ്” ഓഗസ്റ്റ് ഇരുപതിന്‌ ..

സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ ഓണം പാട്ടുകളാലും സമൃദ്ധമാണ് .കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇത്തവണ ഓണത്തെ മലയാളി വരവേല്‍ക്കുന്നത്. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേവുമായി എത്തുന്ന ഓണ നാളിൽ ഗൃഹാതുരുത്വം നിറയുന്ന ഓണഓർമകൾ മലയാളിക്ക് സമ്മാനിക്കുകയാണ് ” ഓണാക്കൊലുസ് എന്ന സംഗീത ശിൽപ്പം .

സ്വിസ്സ് മലയാളി സമൂഹം ബഹുമുഖ പ്രതിഭകളാൽ സമ്പന്നരാണ് … ഈ ഗാനോപഹാരത്തിനു പിന്നിലും സ്വിറ്റസർലണ്ടിലെ ഒരുപറ്റം പ്രതിഭകൾ അണിനിരക്കുന്നു .സാങ്കേതികമായും സൃഷ്ടിപരമായും കൂടുതല്‍ പുതുമകളോടെ ഒരുക്കിയിരിക്കുന്ന ഈ സംഗീതശിൽപ്പത്തിൻറെ സംവിധാനവും ,സിനിമോഗ്രാഫിയും ,സംഗീതവും നിർവഹിച്ചിരിക്കുന്നത് അൽഫിൻ ടി സെബാനും ഗാനത്തിന്റെ ഇമ്പമാർന്ന വരികൾ രചിച്ചിരിക്കുന്നത് ജൂബിൻ ജോസെഫും ആണ് ..മലയാള ചലച്ചിത്ര സംഗീതത്തിലെ വേറിട്ട ശബ്ദത്തിനുടമയായ വൈക്കം വിജയലക്ഷ്മിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .ജൂവൽ പ്രോഡക്‌ഷൻസ് ആണ് ഈ ഗാനത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് .ഈ ഗാനോപഹാരത്തിലൂടെ മലയാളി മനസിൽ ഓണത്തിൻ്റെ ഓർമ്മകൾ വീണ്ടും നിറയ്ക്കപ്പെടുമെന്നതിൽ സംശയമില്ല …ആഗസ്ത് ഇരുപതിനാണ് ഗാനം റിലീസ് ചെയ്യുന്നത് .

സംഗീത സംവിധായകന്റെ വാക്കുകളിലൂടെ –

കൊറോണ മാറ്റിവരച്ച വഴിയിലൂടെ നടക്കേണ്ടി വന്നപ്പോൾ,നാട്ടിലെ തൊടിയിലെ മുക്കുറ്റിയും, തിരുതാളിയും, കാക്കപ്പൂവും എല്ലാം ഞങ്ങൾക്ക് അന്യമായി, നാട്ടിടവഴിയും, തറവാട്ടുമുറ്റവും എല്ലാം.. സൂര്യന്റെ തിരുവോണപൊൻകിരണമില്ല, പൊന്നാര്യൻനെല്ലിന്റെ കതിരുകൾ ഇല്ല, ഞാറ്റുവേല കിളിയുടെ പാട്ടുകൾ ഇല്ല പകരം ഞങ്ങൾക്ക് ചേർത്തുവെക്കാനുള്ളത് നനുത്ത തണുവുള്ള പൊടിമഞ്ഞുകണങ്ങളും, സുവർണ നിറമുള്ള ഗോതമ്പ് കതിരുകളും, പേരറിയാത്ത ഒത്തിരി കിളികളുടെ കളകൂജനങ്ങളുമാണ്….

നാട്ടിൽ ഒരു സംവിധായകൻ സർവസന്നാഹങ്ങൾക്കും നടുവിൽ നിൽക്കുന്ന സർവ്വസൈന്ന്യാധിപൻ ആണെങ്കിൽ ഇത്തരണത്തിൽ ഈ സംവിധായകന്റെ അവസ്ഥ ദയനീയം എന്നെ പറയേണ്ടതുള്ളു. പരിമിതികൾ ഒത്തിരി ഉണ്ടായിരുന്നു എന്ന് ചുരുക്കം.ആയതിനാൽ പ്രിയമുള്ള കാഴ്ചക്കാരോട് ഒരപേക്ഷ ഉണ്ട് ഞങ്ങളുടെ പരിമിതിയുടെ വൃത്തത്തിനുള്ളിലൂടെയേ ഇതിനെ നോക്കി കാണാവൂ എന്ന്.
എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.. അമ്മ മലയാളത്തിന് സ്വിസ്സ് മലയാളിത്തത്തിന്റെ ഓണോപഹാരം.. ഓണാക്കൊലുസ്. On Aug 20.

സ്നേഹപൂർവ്വം -അൽഫിൻ ടി സെബാൻ ..

………………………………………………

ഗാനരചയിതാവിന്റെ വാക്കുകളിലൂടെ –

ഓർമ്മകളിൽ നിറയുന്ന മധുരം പോലെ ഓണം ഓരോ മലയാളിക്കും ഗതകാല സ്മരണകളുടെ ഉൽസവമാണ് .പ്രവാസത്തിൻ്റെ വഴികളിൽ വർത്തമാനകാലം പൊടുന്നനെ നൽകിയ ഒറ്റപ്പെടലിൻ്റെ നിഴലിലും മനക്കാമ്പിൽ കാത്തു വച്ച സ്മൃതികളുടെ പൂക്കാലത്തിന് സംഗീതത്തിൻ്റെ കൊലുസ്സണിയിച്ച് സ്വിറ്റ്സർലണ്ടിൻ്റെ മനോഹാരിതയിൽ കാണാക്കാഴ്ചകളുടെ കഥ പറഞ്ഞ് ചിത്രീകരിച്ച ഓണക്കൊലുസ്സ് എന്ന സംഗീത ആൽബം ഈ ആഗസ്റ്റ് 20 ന് റിലീസ് ചെയ്യപ്പെടുന്നു.

സൗഹൃദ കൂട്ടായ്മയിൽ രൂപപ്പെട്ട സംഗീതവും രചനയും അഴകിൻ്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത് നിങ്ങളിലെത്തിക്കുമ്പോൾ ആസ്വാദനം അനുഭവവേദ്യമാകട്ടെ എന്നാശംസിക്കുന്നു.

സ്നേഹപൂർവ്വം ജൂബിൻ ജോസഫ്

…………………………………………

പിന്നണി പ്രവർത്തകർ –

Music,Script,Camera,Direction
ALPHIN T SEBAN

Lyrics & Art
JUBIN JOSEPH

Actors

Alsona Thenamkuzhiyil
Maglena Jubin.

Co Acters

Sara Manjaly ,Anna Manjaly ,Bindhu Manjaly ,Tilja jense,Mercy Veliyan,Pauli Adasseril,Jubi Alanikal,Melinda,Leona,Elisa,Amra,Saji Narakathinkal,Alphons Thenamkuzhiyil ,Jo pathuparayil,Lijimon Manayil,Vishal illikattil,Jeljo Cherukattu,Tobias Sasthamkunnel,Biju Luka Kadappur