India Kerala

ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് കൊറോണ മൂലമല്ല,സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ലോകരാഷ്ട്രങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരും.

കൊറോണ മുക്തം എന്ന പ്രഖ്യാപനം നടത്താത്തത് ഇത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവാവിന്‍റെ മരണം കൊറോണ മൂലമല്ല. ആദ്യ പരിശോധന ഫലത്തില്‍ കൊറോണയല്ലെന്ന് വ്യക്തമായിരുന്നു. വിശദ പരിശോധനക്കായി ആന്തരീക സ്രവങ്ങള്‍ വീണ്ടും അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.