Kerala

ചേർത്തല നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു; മൂന്ന് പേർക്ക് പൊള്ളലേറ്റു

ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ മൂന്ന് പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഫയർ ഫോഴ്സ് ഉൾപ്പെടെ ക്ഷേത്ര പരിസരത്ത് എത്തി തീപിടുത്തത്തിന്റെ കാരണം പരിശോധിക്കുകയാണ്. കരിമരുന്ന് സൂക്ഷിച്ചതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് തീ പടർന്നത്.