Kerala Latest news

ഗാനമേളക്കിടെ കയ്യാങ്കളി; മാറ്റാന്‍ ശ്രമിച്ച കണ്ണൂർ മേയര്‍ക്ക് മര്‍ദനം

കണ്ണൂർ ദസ്‌റയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കയ്യാങ്കളി. വേദിയിൽ ഡാൻസ് ചെയ്യുന്നത് തടഞ്ഞ മേയർ ടി ഓ മോഹനന് മർദ്ദനമേറ്റു. സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. സംഭവത്തില്‍ അലവിൽ സ്വദേശി ജബാറിനെ അറസ്റ്റ് ചെയ്തു.(kannur mayor attacked during festival)

ഇന്നലെ കോർപ്പറേഷൻ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ​ഗാനമേളയിൽ വേദിയിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയർക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പ്രകോപിതനായ യുവാവ് മേയറെ പിന്നിലേക്ക് ശക്തിയോടെ തള്ളി. കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിലാണ് ​ഗാനമേള. ​ഗാനമേള നടക്കുന്നതിനിടെ ഇയാൾ വേദിയിൽ കയറി നൃത്തം ചെയ്തു. ഇയാൾ തങ്ങളുടെ ​ഗ്രൂപ്പിന്റെ ഭാ​ഗമല്ലെന്ന് ​ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയർ ഇടപെട്ടത്.

ഇയാളെ വേദിയിൽ നിന്ന് മാറ്റാൻ വളണ്ടറിയമാർക്കൊപ്പം മേയറും വേ​ദിയിലെത്തുകയായിരുന്നു. മൂന്ന് വളണ്ടിയർമാർക്കും പരുക്കേറ്റു. പിന്നീട് കണ്ണൂർ ടൗൺ പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തിൽ വിട്ടു.