India Kerala National

കേരളത്തിന് 1276 കോടിയുടെ കേന്ദ്രസഹായം

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്.

കേരളത്തിന് കേന്ദ്രത്തിന്‍റെ ധനസഹായം. റവന്യു നഷ്ടം നികത്താനാണ് 1276 കോടി രൂപയുടെ ധനസഹായം നൽകിയത്. 13 സംസ്ഥാനങ്ങൾക്കായി 6157 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്.

ഹിമാചല്‍ പ്രദേശിന് 952 കോടിയും പഞ്ചാബിന് 638 കോടിയും അസമിന് 631 കോടിയും ആന്ധ്ര പ്രദേശിന് 491 കോടിയും ഉത്തരാഖണ്ഡിന് 423 കോടിയും പശ്ചിമ ബംഗാളിന് 417 കോടിയുമാണ് അനുവദിച്ചത്.