Health International World

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു

ലോകത്ത് കോവിഡ് മരണം 2,87,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 42,42,000 പിന്നിട്ടു. ഇറ്റലിയെ മറികടന്ന് റഷ്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാമതെത്തി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് അതിജാഗ്രതയോടെ വേണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

കോവിഡ് അക്ഷരാര്‍ഥത്തില്‍ മഹാമാരിയായിത്തീര്‍ന്ന അമേരിക്കയില്‍ ആറുദിവസമായി മരണനിരക്കില്‍ കുറവുവരുന്നുണ്ട്. 81,000 ത്തിലധികമാണ് അമേരിക്കയിലെ ആകെ മരണസംഖ്യ. കോവിഡ് രോഗികളുടെ എണ്ണം 2,21,000 കവിഞ്ഞതോടെ റഷ്യ ലോകത്ത് നാലാമതെത്തി. റഷ്യയിൽ ഒറ്റദിവസം 11,000ത്തിലധികം പുതിയ കേസ് റിപ്പോർട്ട് ചെയ്തു. ബ്രസീലിലും കോവിഡ് വേഗത്തില്‍ വ്യാപിക്കുകയാണ്. കോവിഡ് രണ്ടാമതും വ്യാപിക്കുമോയെന്ന ഭയത്തിലാണ് ചൈനയും ദക്ഷിണ കൊറിയയും. വീണ്ടും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതാണ് ഈ രാജ്യങ്ങളെ ഭയപ്പെടുത്തുന്നത്.

ലോക്ക്‍ഡൌണ്‍ പിന്‍വലിക്കുന്നത് അങ്ങേയറ്റം ജാഗ്രതയോടെ വേണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മഹാമാരി രൂക്ഷമായവയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തിലാണ് ഡബ്യൂഎച്ച്ഒയുടെ പ്രതികരണം.