India Kerala

ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നും പറമ്ബില്‍

തന്‍െറ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നിര്‍ത്തുകയാണെന്ന് ഫിറോസ്‌ കുന്നും പറമ്ബില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ്
ഫിറോസ്‌ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. സഹായം ചോദിച്ച്‌ ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നംപറമ്ബില്‍ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു.