India Kerala

നെടുമ്ബാശേരിയില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 51 1.5 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്റ്‌സ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസറില്‍ (28) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ 51 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടികൂടിയത്. റീച്ചാര്‍ജബിള്‍ ഫാനിന്‍റെ ബാറ്ററിക്കകത്ത് ഷീറ്റുകളാക്കി സൗദിയില്‍ നിന്നുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അബ്ദുല്‍ നാസര്‍ നെടുമ്ബാശേരിയിലെത്തിയത്. കഴിഞ്ഞ ദിവസവും നെടുമ്ബാശേരിയില്‍ മൂന്ന് കോടിയിലേറെ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. നിലവില്‍ പിടിയിലായ അബ്ദുല്‍ നാസറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.