Kerala

പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള വിമാനങ്ങള്‍ യു.എ.ഇയിലേക്ക് പുറപ്പെട്ടു

പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടു

പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടു. പൈലറ്റ് അടക്കമുള്ളവർ പ്രത്യേക മെഡിക്കൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ദുബൈയിൽ നിന്നും പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക വിമാനവും കരിപ്പൂരിൽ നിന്നും പുറപ്പെട്ടു.

മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ പ്രത്യേക പരിശിലീനം, ആര്‍.ടി. പി.സി ആർ പരിശോധന എല്ലാം പൂർത്തിയായ ശേഷമായിരുന്നു പൈലറ്റുമാരും ക്യാബിൻ ക്രൂവും അടങ്ങുന്ന സംഘം വിമാനത്തിൽ കയറിയത്. ചരിത്ര ദൗത്യത്തിന്റെ സന്തോഷത്തിലായിരുന്നു സംഘം. 12.30ഓടെ വിമാനം അബുദാബിക്ക് പുറപ്പെട്ടു. 179യാത്രക്കാരുമായി വിമാനം രാത്രി പത്തു മണിയോടെ തിരിച്ചെത്തും. പ്രത്യേക വൈദ്യ പരിശീലനം നേടിയ സംഘമാണ് കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനവുമായി പുറപ്പെട്ടത്. വിമാനം നേരത്തെ അണു വിമുക്തമാക്കിയിരുന്നു.