Economy India

പ്രിയങ്ക ഗാന്ധിക്ക് ലക്‌നൗവില്‍ ഉജ്ജ്വല സ്വീകരണം

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ലക്‌നൗവിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിനാളുകളാണ് പ്രിയങ്കയെ സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്.

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് പ്രിയങ്കയുടെ സന്ദര്‍ശനം. കര്‍ഷകരുടെയും ദളിത് വിഭാഗത്തിന്റെയും പ്രതിനിധികളുമായി പ്രിയങ്ക ചര്‍ച്ച നടത്തും.

Image

നാളെ കോണ്‍ഗ്രസിന്റെ വിവിധ ജില്ലാ പ്രസിഡന്റുമാരുമായും മറ്റു ഭാരവാഹികളുമായും ചര്‍ച്ച നടത്തും. വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തി കര്‍ഷക പ്രതിസന്ധി, യുവാക്കളുടെ തൊഴിലില്ലായ്മ, ക്രമസമാധാനം, അഴിമതി തുടങ്ങിയ പ്രശ്‌നങ്ങളില്‍ യോഗി സര്‍ക്കാരിനെതിരെ ഒരു നയം രൂപപ്പെടുത്താനാണ് പ്രിയങ്കയുടെ നീക്കം.

ഡൽഹിയിലെ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ഹൃദയഭേദകമായ ആകാശദൃശ്യം ആരും മറന്നുകാണില്ല. കോവിഡ് മഹാമാരി ഇന്ത്യയെ എത്രമാത്രം പിടിച്ചുലച്ചിട്ടുണ്ടെന്ന് ആ ഒരൊറ്റ ദൃശ്യം ലോകത്തോട് വിളിച്ചുപറഞ്ഞു. രാജ്യത്തെ ഗുരുതരമായ കോവിഡ് പ്രതിസന്ധിയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച ആ ചിത്രം മാത്രം മതി ഇന്ന് അഫ്ഗാനിസ്താനിൽ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖിയെ മനസിലാക്കാൻ. യുദ്ധഭൂമികൾ, സംഘർഷമേഖലകൾ, ദുരന്തപ്രദേശങ്ങൾ, മനുഷ്യയാതനയുടെ അഭയാര്‍ത്ഥി ക്യാംപുകള്‍… ചുരുങ്ങിയ കാലം കൊണ്ട് ഡാനിഷ് ഫ്രെയിമിലാക്കിയ ലോകങ്ങളാണിതൊക്കെ. ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ സിദ്ദീഖി ജാമിഅയിൽ തന്നെ മാധ്യമപഠനത്തിന് ചേർന്നു. ടെലിവിഷൻ ന്യൂസ് കറസ്പോണ്ടന്റ് ആയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2010ൽ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേൺ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. തുടര്‍ന്ന് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയുമായി. റോയിട്ടേഴ്‌സിനു പുറമെ നാഷനൽ ജിയോഗ്രഫിക് മാഗസിൻ, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, ന്യൂസ്‌വീക്ക്, ബിബിസി, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ദ് ഇൻഡിപെൻഡെന്റ്, ദ് ടെലഗ്രാഫ്, ഗൾഫ് ന്യൂസ്, ദ ഓസ്‌ട്രേലിയൻ തുടങ്ങി ഡാനിഷ് സിദ്ദീഖിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിരളമാണ്. റോഹിംഗ്യകളുടെ നരകയാതനകള്‍ പകര്‍ത്തിയതിനാണ് വിഖ്യാതമായ പുലിറ്റ്‌സർ പുരസ്‌കാരം നേടുന്നത്. പുലിറ്റ്സര്‍ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. ഇതിനുപുറമെ ഇന്ത്യയിലും അമേരിക്ക, ഇംഗ്ലണ്ട്, ചൈന എന്നിങ്ങനെ വിവിധ വിദേശരാജ്യങ്ങളിലുമായി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

റോഹിംഗ്യ അഭയാർഥി പ്രതിസന്ധി പകർത്തിയ ചിത്രങ്ങൾക്കാണ് 2018ൽ സിദ്ദീഖിക്ക് വിഖ്യാതമായ പുലിറ്റ്സര്‍ പുരസ്‌കാരം ലഭിക്കുന്നത്. അദ്നാൻ ആബിദിക്കൊപ്പം പുരസ്‌കാരം പങ്കിടുകയായിരുന്നു. മ്യാന്മറിലും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാംപുകളിലുമായി കഴിയുന്ന റോഹിൻഗ്യൻ അഭയാർത്ഥികളുടെ ജീവിതം അപ്പടി പകർത്തിയതിനായിരുന്നു പുരസ്‌കാരം. 2015ലെ നേപ്പാൾ ഭൂകമ്പം, സ്വിറ്റ്‌സർലൻഡിലെ അഭയാർത്ഥി പ്രശ്‌നങ്ങൾ, ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭം തുടങ്ങിയവയുടെ നേർചിത്രങ്ങളും അദ്ദേഹം പുറംലോകത്തിനു കാണിച്ചു. ഡൽഹി കലാപം, കോവിഡ് മഹാമാരി; സർക്കാരിനു തലവേദന സൃഷ്ടിച്ച ചിത്രങ്ങൾ പൗരത്വ പ്രക്ഷോഭ കാലത്തും ഏറ്റവും അവസാനം കോവിഡ് മഹാമാരിയിലും കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഫോട്ടോഗ്രാഫർ കൂടിയാണ് ഡാനിഷ് സിദ്ദീഖി. ഡൽഹിയിലടക്കം പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാർക്കെതിരെ നടന്ന പൊലീസ് തേർവാഴ്ചകളുടെ ചിത്രം പുറത്തെത്തിച്ചു. സമരത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപചിത്രങ്ങളും തത്സമയം അന്താരാഷ്ട്ര മാധ്യമങ്ങൾക്കു നൽകി. ഡൽഹി കലാപത്തിനിടെ സിദ്ദീഖി പകർത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തിരഞ്ഞെടുത്തിട്ടുണ്ട്.