India Kerala

പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍,ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല

പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും സര്‍ക്കാര്‍.

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് കണ്ടെത്തിയാണ് അമിക്കസ് ക്യൂറി ജേക്കബ് പി. അലക്‌സ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.