മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. കടകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബക്രീദിന് വ്യാപാരികൾക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ് ടാക്സി, ജി.എസ്.ടി അപാകതകള്‍, ക്ഷേമനിധി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയില്‍ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് വ്യാപാരികള്‍ അറിയിച്ചു. അതേസമയം, വ്യാപാരികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു. വ്യാപാരികളുടെ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ചര്‍ച്ച നടന്നത്.
Related News
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ് റിയാസ്
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിപാലന കാലയളവിൽ കേടുപാടുകൾ ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ കർക്കശ നടപടി ഉണ്ടാകും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് […]
കാസര്‍കോട്ട് 120പേരുടെ കള്ളവോട്ട് നടന്നതായി പരാതി
കാസര്‍കോഡ് മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്കൂളിലെ ബൂത്തുകളില്‍ 120ലധികം പേരുടെ കള്ളവോട്ട് നടന്നതായാണ് പരാതി. വിവരാവകാശ നിയമപ്രകാരം വഴിയും ഹൈക്കോടതി റിട്ട് വഴിയും വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അതേസമയം, യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ നേടുന്നതിനായി സി.പി.എം നേതൃത്വവും ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ 48ആം നമ്ബര്‍ ബൂത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. രാഹുല്‍ എസ്, വിനീഷ് എന്നീ യുവാക്കള്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് […]
എസ്എഫ്ഐ – എബിവിപി സംഘർഷം; എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
പത്തനംതിട്ട പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.അഞ്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പ്രണവ് എന്ന എസ്എഫ്ഐ വിദ്യാർത്ഥിക്കാണ് സംഘർഷത്തിനിടെ കുത്തേറ്റത്.(abvp sfi fight in panthalam nss college) മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് എബിവിപി ആക്രമിച്ചു എന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രതികരിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ എ ബി വി പി പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞപ്പോളാണ്. സംഘര്‍ഷം ഉണ്ടായതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചു. ആരുടേയും നില […]