

Related News
നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു; തിയതി പുറത്ത്
തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും […]
പദ്മരാജന് പുരസ്ക്കാരം സുഡാനി ഫ്രം നൈജീരിയക്ക്
ഈ വർഷത്തെ മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്കാരം സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും, നിരൂപകന് വിജയകൃഷ്ണനും സംവിധായകന് സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. സക്കരിയ മുഹമ്മദും മുഹ്സിന് പരാരിയുമാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. ഇ സന്തോഷ് കുമാര്‍ എഴുതിയ നാരകങ്ങളുടെ ഉപമയാണ് മികച്ച ചെറുകഥ. സൗബിന് ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്മയെയും കാല്‍പ്പന്ത് ആവേശത്തെയും […]
സനല്‍ കുമാർ ശശിധരനും മഞ്ജുവാര്യരും അടങ്ങിയ സിനിമ ചിത്രീകരണ സംഘത്തിനടുത്ത് രക്ഷാപ്രവർത്തകരെത്തി
ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ സംവിധായകൻ സനല്‍ കുമാർ ശശിധരനും മഞ്ജുവാര്യരും അടങ്ങിയ സിനിമ ചിത്രീകരണ സംഘത്തിനടുത്ത് രക്ഷാപ്രവർത്തകർ എത്തി. എന്നാൽ ചിത്രീകരണം കഴിഞ്ഞ ശേഷം മാത്രമേ ഛത്രുവിൽ നിന്ന് മടങ്ങുന്നുള്ളുവെന്ന് സിനിമ സംഘം അധികൃതരെ അറിയിച്ചു. ഛത്രുവിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കിയതിനെ തുടർന്നാണ് തീരുമാനം. ഛത്രുവില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലെയുള്ള ബേസ് ക്യാമ്പില്‍ സിനിമ പ്രവർത്തകരെ എത്തിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ നേരത്തെ ഉണ്ടായിരുന്ന ഗതാഗത പ്രശ്നം പരിഹരിച്ചതോടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മടങ്ങാമെന്നാണ് […]





