Entertainment

പുതുമയുള്ള ആഖ്യാനശൈലി വഴി പ്രേക്ഷകരെ കയ്യടിപ്പിച്ച രണ്ട് സിനിമകൾ; റോഷാക്കും വിചിത്രവും പ്രദർശനം തുടരുന്നു

മലയാള സിനിമയിലെ സ്ഥിരം ഹൊറർ-ത്രില്ലർ സിനിമകളുടെ ശൈലിയെ അപ്പാടെ പൊളിച്ചെഴുതിയ ചിത്രങ്ങളാണ് ഒരു വാരത്തിന്റെ ഇടവേളയിൽ റിലീസായ മമ്മൂക്ക ചിത്രം റോഷാക്കും ഷൈൻ ടോം-ബാലു വർഗീസ് കൂട്ടുകെട്ടിൽ പിറന്ന വിചിത്രവും. രണ്ടിലും പ്രേക്ഷകർ കണ്ടു പഴകിയ സ്ഥിരം ടെംപ്ലേറ്റ് ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായ അവതരണമാണ് കയ്യടി നേടി കൊടുക്കുന്നത്..അഭിനേതാക്കളുടെ പ്രകടനവും ടെക്നിക്കൽ സൈഡിൽ നിന്നുള്ള ക്വാളിറ്റിയും രണ്ട് സിനിമകളെയും മറ്റ് റിലീസ് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു എന്ന് പറയാം.

ആദ്യ കാഴ്ചയിൽ സിംപിൾ എന്ന് തോന്നിക്കുന്ന നരേഷനും., പക്ഷെ രണ്ടാം കാഴ്ചയിൽ ഒരുപാട് ഇന്നർ ലയറും പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്ന രീതിയിൽ അത്രമേൽ ടെക്നിക്കൽ പെർഫെക്ഷൻ ആണ് വിചിത്രത്തിന്റെയും റോഷാക്കിന്റെയും ഹൈലൈറ്റ്. പ്രേതവും, ഫ്ലാഷ്ബാക്കും, വെള്ളസാരിയും, കാറ്റും ഉള്ള കണ്ട് മടുത്ത ഹൊറർ ത്രില്ലറിൽ നിന്നും മാറി നിന്ന് ആസ്വാദകർക്ക് പുത്തൻ സിനിമാ കാഴ്ച സമ്മാനിക്കുന്ന ഈ രണ്ട് ചിത്രങ്ങളും തീർച്ചയായും തിയറ്ററിൽ തന്നെ ആസ്വദിച്ചു കാണേണ്ട തിയറ്ററിക്കൽ എക്‌സ്പീരിയൻസുകൾ തന്നെ എന്ന് പറയാം.

അച്ചു വിജയൻ എന്ന പുതുമുഖ സംവിധായകനാണ് ഇത്രമേൽ ടെക്നിക്കൽ റിച്ച്നെസ് ഉള്ള വിചിത്രം പോലൊരു ചിത്രത്തിന്റെ പിന്നിൽ എന്നത് തീർത്തും കയ്യടിക്കേണ്ട കാര്യം തന്നെയാണ്.ആദ്യ ചിത്രം തന്നെ ഒരു എക്സ്പെരിമെന്റൽ പ്ലോട്ട് ഒട്ടും ഭയം കൂടാതെ തിരഞ്ഞെടുത്ത് തിയറ്ററിൽ പ്രേക്ഷക-നിരൂപക സ്വീകാര്യത നേടിയെടുക്കുന്നത് ചെറിയ കാര്യമല്ല എന്നതാണ് സത്യം.

വിചിത്രം നിർമ്മിച്ചിരിക്കുന്നത് ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട്ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽ രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർ വൈസർ- ബോബി രാജൻ, പി ആർ ഒ ആതിര ദിൽജിത്ത്, ഡിസൈൻ- അനസ് റഷാദ് ആൻഡ് ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.