Entertainment

മൂന്ന് കഥാപാത്രങ്ങള്‍, മൂന്ന് കാലം.. അജയന്റെ രണ്ടാം മോഷണവുമായി ടൊവിനോ

പുതുവത്സര ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുക. ചിത്രത്തിന്‍റെ പോസ്റ്ററും ടൊവിനോ പുറത്തുവിട്ടു. ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുക.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഇതില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുക. വടക്കന്‍ കേരളത്തിലായിരിക്കും ചിത്രീകരണം. തന്‍റെ കരിയറിലെ നാഴികക്കല്ലാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ടൊവിനോ ഫേസ് ബുക്കില്‍ കുറിച്ചു.

എന്ന് നിന്‍റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിത് നമ്പ്യാറിന്‍റേതാണ് തിരക്കഥ. യു.ജി.എം എന്‍റര്‍ടെയിന്‍മെന്‍സ് ആണ് നിര്‍മാണം. നിരവധി തമിഴ് സിനിമകള്‍ക്ക് സംഗീതം നല്കിയ ദിബു നൈനാന്‍ തോമസാണ് ആണ് അജയന്റെ രണ്ടാം മോഷണത്തിന് സംഗീതമൊരുക്കുക.