Entertainment

ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ഗണപതി കഥ ‘ചാൾസ് എന്റർപ്രൈസസ്’ മെയ് 19 മുതൽ തിയറ്ററുകളിൽ

ഭക്തിയെയും യുക്തിയേയും ബന്ധപെട്ടുകിടക്കുന്ന നഗരജീവിതങ്ങളേ പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയിൽ കഥ പറയുന്ന ചാൾസ് എന്റെർപ്രൈസസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ചിത്രം ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് ” മെയ് 19 ന് വേൾഡ് വൈഡ് തിയറ്ററുകളിലെത്തിക്കും.കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിർത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് […]

National

സിനിമാ പ്രദർശനത്തിനിടെ പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം: വിഡിയോ

സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടുത്തം. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിൽ തീപിടിച്ചത്. പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കം പൊട്ടിച്ചു. ഇതിൽ നിന്നുള്ള തീയാണ് ആളിപ്പടർന്നത്. സംഭവത്തിൽ ആളപായമില്ല. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം മുഖ്യവേഷത്തിലെത്തിയ ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രം​ഗം വന്നപ്പോൾ ആവേശം അലതല്ലിയ ആരാധകർ സ്ക്രീനിനു മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള […]

Entertainment

പുതുമയുള്ള ആഖ്യാനശൈലി വഴി പ്രേക്ഷകരെ കയ്യടിപ്പിച്ച രണ്ട് സിനിമകൾ; റോഷാക്കും വിചിത്രവും പ്രദർശനം തുടരുന്നു

മലയാള സിനിമയിലെ സ്ഥിരം ഹൊറർ-ത്രില്ലർ സിനിമകളുടെ ശൈലിയെ അപ്പാടെ പൊളിച്ചെഴുതിയ ചിത്രങ്ങളാണ് ഒരു വാരത്തിന്റെ ഇടവേളയിൽ റിലീസായ മമ്മൂക്ക ചിത്രം റോഷാക്കും ഷൈൻ ടോം-ബാലു വർഗീസ് കൂട്ടുകെട്ടിൽ പിറന്ന വിചിത്രവും. രണ്ടിലും പ്രേക്ഷകർ കണ്ടു പഴകിയ സ്ഥിരം ടെംപ്ലേറ്റ് ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായ അവതരണമാണ് കയ്യടി നേടി കൊടുക്കുന്നത്..അഭിനേതാക്കളുടെ പ്രകടനവും ടെക്നിക്കൽ സൈഡിൽ നിന്നുള്ള ക്വാളിറ്റിയും രണ്ട് സിനിമകളെയും മറ്റ് റിലീസ് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു എന്ന് പറയാം. ആദ്യ കാഴ്ചയിൽ സിംപിൾ എന്ന് […]

Entertainment Kerala

ഒമിക്രോൺ: തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണങ്ങൾ. 31നു രാത്രി 10നു ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഒരേ സമയം ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം നിലവിൽ 50 […]

Entertainment Movies

‘അണ്ണാത്തെ’യ്ക്ക് ആവേശ വരവേൽപ്പ്; ആദ്യ പ്രദർശനം കഴിഞ്ഞു; ആഘോഷത്തിമിര്‍പ്പില്‍ ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെ ആഘോഷത്തിമിര്‍പ്പില്‍ തീയറ്ററുകളിൽ. കേരളത്തിലെ ആദ്യപ്രദർശനം കഴിഞ്ഞു. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണുള്ളത് എന്നാണ് പ്രതികരണങ്ങള്‍. ദീപാവലി റിലീസായി എത്തിയ ചിത്രം ആഘോഷമാക്കുകയാണ് രജനി ഫാൻസ്. ചിത്രത്തിന്‍റെ ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ കാണാൻ ആരാധകർ പുലർച്ചെ മുതൽ തീയറ്ററുകൾക്കു മുൻപിൽ തടിച്ചു കൂടി. കൊട്ടും ബാൻഡ് മേളവുമായി തലൈവർ പടത്തെ ആരാധകർ വരവേറ്റു. ദീപാവലി ചിത്രം മാത്രമല്ല രജനി ആരാധകർക്ക് അണ്ണാത്തെ, സൂപ്പര്‍സ്റ്റാര്‍ ആശുപത്രി […]

Entertainment Kerala

തീയറ്റർ പ്രതിസന്ധി; ടിക്കറ്റിന്മേലുള്ള വിനോദ നികുതി, കെട്ടിട നികുതി ഒഴിവാക്കും: ഇളവുകളുമായി സർക്കാർ

തീയറ്റർ തുറക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ ഇളവുകളുമായി സംസ്ഥാന സർക്കാർ. സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി നൽകാൻ സർക്കാർ തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. കൂടാതെ തീയറ്റർ അടഞ്ഞു കിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ 50 % ഇളവ് നൽകാനും കെട്ടിട നികുതി ഒഴിവാക്കി നൽകാനും തീരുമാനമായി. അതേസമയം പകുതി സീറ്റിൽ മാത്രം പ്രവേശനം എന്ന നിബന്ധന തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനമായത്. […]

Entertainment Kerala

തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന്; മരയ്ക്കാര്‍ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യും

മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30നാണ് യോഗം. മോഹന്‍ ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ച ചെയ്യും. റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തീയറ്ററുകള്‍ നല്‍കണമെന്നതടക്കമുള്ള നിര്‍മാതാക്കളുടെ ഉപാധികള്‍ തീയറ്റര്‍ ഉടമകളുമായുള്ള യോഗത്തില്‍ ചര്‍ച്ചയാകും. ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ ‘മരയ്ക്കാര്‍’ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. വെള്ളിയാഴ്ച […]

Entertainment Kerala

കാവൽ നവംബർ 25ന് തീയറ്ററുകളിൽ

സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കാവൽ അടുത്ത മാസം 25ന് തീയറ്ററുകളിലെത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കറുടെ മകൻ നിധിൻ രൺജി പണിക്കറാണ് സിനിമ അണിയിച്ചൊരുക്കുന്നത്. കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ആദ്യ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലാലും സിനിമയിൽ സുരേഷ് ഗോപിയുടെ കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയൻ, സുജിത്ത് ശങ്കർ, അലൻസിയർ, […]

Entertainment Kerala

സിനിമാപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; സെക്കന്‍ഡ് ഷോ തിരിച്ചുവരുന്നൂ….

സംസ്ഥാനത്തെ തിയറ്ററുകളിൽ സെക്കന്‍ഡ്‌ ഷോക്ക് സർക്കാർ അനുമതി നൽകി. ഫിലിം ചേംബര്‍, തിയറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവരുടെ ഇടപെടലിന്മേലാണ് സര്‍ക്കാര്‍ തീരുമാനം. ഉച്ചക്ക് 12 മണി മുതൽ രാത്രി 12 വരെയാണ് തിയറ്ററുകള്‍ക്ക് പ്രവർത്തനാനുമതി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കോവിഡ് കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് തിയറ്ററുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഉത്തരവിലൂടെ വ്യക്തമാക്കി. തി​യ​റ്റ​ര്‍ […]

Kerala Movies

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍

സെക്കന്‍റ് ഷോകൾ അനുവദിക്കാത്തതിനാൽ തിയറ്ററുകൾ അടച്ചിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഫിലിം ചേംബർ. സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മറുപടി നൽകാത്തതിൽ ഫിലിം ചേംബറിന് അമർഷമുണ്ട്. തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്. കോവിഡ് കാലത്തെ സിനിമാ വ്യവസായത്തിലെ പ്രതിസന്ധികൾ സംഘടനകൾ സർക്കാരിന് മുമ്പാകെ അറിയിച്ചിരുന്നു. സെക്കന്‍റ് ഷോകൾ അടക്കം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഫിലിം ചേംബർ കത്ത് നൽകിയിരുന്നു. തിയറ്ററുകൾക്ക് വരുമാനത്തിന്റെ 40 ശതമാനവും സെക്കന്‍റ് ഷോയിലൂടെ ആണ് ലഭിക്കുന്നത്. എന്നാൽ […]