സ്ത്രീവിരുദ്ധ പരാമർശത്തിൽ നടി തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ.പ്രസ്താവന കരണമുണ്ടാക്കിയ മനോവിഷമങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത് കത്തിലൂടെയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്.സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മൻസൂർ അലി ഖാൻ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്.തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന് എത്തിയത്. തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷഭാഷയില്‍ തൃഷ പ്രതികരിച്ചിരുന്നു. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
Related News
Bheeshma Parvam : ‘ബിഗ് ബിക്ക് കിട്ടേണ്ടിയിരുന്നത് പലിശ സഹിതം ബോക്സ് ഓഫീസില്‍ നിന്ന് വരും’
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം (Bheeshma Parvam). ബിഗ് ബി (Big B) പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രം എന്നതാണ് ഭീഷ്മ പര്‍വ്വത്തിന്റെ യുഎസ്പി. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭീഷ്മ പര്‍വ്വവും മമ്മൂട്ടിയുടെ നായക കഥാപാത്രമായ മൈക്കിളുമാണ്. സിനിമാ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരും ചിത്രത്തിന്റെ റിവ്യൂസുമായി എത്തുന്നുണ്ട്. അമല്‍ നീരദ്- മമ്മൂട്ടി […]
പാട്ടുകാരി ആയില്ലായിരുന്നുവെങ്കിൽ ആരാകുമായിരുന്നു ? ഉത്തരം നൽകി കെ.എസ് ചിത്ര
പാട്ടുകാരിയായില്ലായിരുന്നുവെങ്കിൽ താൻ അധ്യാപികയാകുമായിരുന്നുവെന്ന് നിസ്സംശയം ചിത്ര. അധ്യാപനം തന്റെ ഇഷ്ടപ്പെട്ട മേഖലയാണെന്നും ആ വഴി തന്നെ തെരഞ്ഞെടുത്തേനെയെന്നും അറുപതാം പിറന്നാൾ ദിനത്തിൽ ചിത്ര പങ്കുവച്ചു. ‘എന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. ഞാൻ പഠിച്ചതും സംഗീതമാണ്. എന്റൊപ്പം പഠിച്ചവരെല്ലാം പല കോളജുകളിലും സംഗീത അധ്യാപകരാണ്. സിനിമയിൽ പാടുമെന്നൊന്നും അന്ന് ചിന്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അധ്യാപനം തെരഞ്ഞെടുത്തേനെ’ – കെ.എസ് ചിത്ര പങ്കുവച്ചു. താൻ പാടി തുങ്ങുന്ന സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് അച്ഛനായിരുന്നുവെന്ന് ചിത്ര ഓർമിച്ചു. […]
വാഹന മോഡിഫിക്കേഷൻ; നടൻ വിജയ്ക്ക് പിഴ
മോട്ടോർ വാഹന നിയമം ലംഘിച്ചതിന് തമിഴ് സൂപ്പർ താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ പൊലീസ്. കാർ വിൻഡോ ഗ്ലാസിൽ കറുപ്പ് നിറം ഒട്ടിച്ചതിനാണ് പിഴ. പണയ്യൂരിൽ ആരാധകരെ കാണാനെത്തിയ വിജയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോയിലാണ് താരത്തിന്റെ കാർ ഗ്ലാസിൽ ഫിലിം ഒട്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ. മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം വിജയ് പ്രഖ്യാപിക്കുന്നത് ഇന്നലെയാണ്. വിജയ്യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ […]