Entertainment Kerala

വിനോദ നികുതിയിളവ്, ഒരു ഡോസ് വാക്‌സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണം; സർക്കാർ തീരുമാനം നാളെ

സിനിമ മേഖലയിലെ പ്രതിസന്ധി നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യും. ഒരു ഡോസ് വാക്‌സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനം.

സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ചേർന്നു. ഈ യോഗത്തിലാണ് സിനിമ മേഖലയിലെ സംഘടനകൾ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ ചർച്ച ചെയ്തത്.

മുഖ്യമന്ത്രിക്കൊപ്പം 5 വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. സിനിമ സാംസ്കാരികമന്ത്രി, ആരോഗ്യമന്ത്രി. ധനമന്ത്രി, തദ്ദേശവകുപ്പ്മന്ത്രി, വൈദ്യുതിവകുപ്പ് മന്ത്രി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ടിരുന്ന തീയറ്ററുകൾ നിയന്ത്രങ്ങളോടെ തുറന്നെങ്കിലും പ്രതിസന്ധികൾ ഏറെയാണെന്നാണ് സിനിമ സംഘനകൾ പറയുന്നത്.

പ്രധാനമായും സിനിമ തീയറ്റർ സംഘടനകൾ മുന്നോട്ട് വച്ച കാര്യങ്ങൾ വിനോദ നികുതി ഒഴിവാക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വൈദ്യതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, അതോടോപ്പോം ഒരു ഡോസ് വാക്‌സിൻ എടുത്ത ആളുകളെ തീയറ്ററുകയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകുക എന്ന കാര്യങ്ങളായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്. ഇതിൽ ഒരു ഡോസ് വാക്‌സിൻ എടുത്ത ആളുകളെ തീയറ്ററുകയിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യത്തിൽ തീരുമാനം നാളെ ഉണ്ടാകും.