ചെറുപ്പം മുതലേ ഈശ്വര വിശ്വാസത്തിൽ അടിയുറച്ച് വളർന്ന ലില്ലി മാടശേരി യൂറോപ്പിൽ എത്തിയിട്ടും വർദ്ധിച്ച വിശ്വാസത്തോടെ ഈശോയെ നെഞ്ചോടു ചേർത്തു നിർത്തി . തന്റെ പ്രാർത്ഥനകളിൽ ഈശോയെ സ്തുതിച്ചുകൊണ്ട് നന്ദിപൂർവ്വം പ്രാർത്ഥിക്കുവാൻ ലില്ലി എഴുതി വച്ചിരുന്ന പ്രാർത്ഥനകൾ കണ്ട കാലാകാരനായ ലില്ലിയുടെ ഭർത്താവ് ബാബു മാടശ്ശേരി നാട്ടിലെ തന്റെ സുഹൃത്തും പാട്ടുകാരനും സംഗീത സംവിധായകനുമായ ബിജുവിനോട് ഇതിൽ ഒരെണ്ണം നീ സംഗീതം കൊടുക്കണമെന്നും ഈ വരുന്ന പിറന്നാളിന് എന്നും ഓർമ്മിക്കുന്ന ഒരു സമ്മാനമായി എനിക്കത് ലില്ലിക്ക് സമ്മാനിക്കണം […]
Europe
കലാകുടുംബത്തിലെ കാരണവർക്ക് യാത്രാമൊഴി …. ജെയ്‌സൺ കരേടന്റെ പിതാവ് ശ്രീ ജോർജ് കരേടൻ നിര്യാതനായി .
സ്വിറ്റസർലണ്ടിലെ ബാസൽ നിവാസി ജയ്‌സൺ കരേടന്റെ പിതാവ് കരേടൻ മാഷ് എന്നറിയപ്പെടുന്ന ശ്രീ ജോർജ് കരേടൻ ,മുരിങ്ങൂർ ,നാട്ടിലെ സമയം ഇന്ന്(01 .03 ) ഉച്ചകഴിഞ്ഞു രണ്ടേമുക്കാലിന് നിര്യാതനായി .. എട്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബം കലാപരമായ എല്ലാ മേഖലകളിലും പിതാവിന്റെ പിൻ തുടർച്ചക്കാരായിരുന്നു …മുരിങ്ങൂർകാർക്കു നഷ്ടപെട്ടത് നല്ലൊരു കലാകാരനേയും അവരുടെ സ്വന്തം മാഷിനെയുമാണ് . സംസ്കാരകർമ്മങ്ങൾ മൂന്നാം തിയതി ഞായറാഴ്ച മൂന്നു മണിക്ക് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടത്തപ്പെടുന്നതാണ് … സ്വിറ്റസർലണ്ടിലെ വിവിധ […]
ലാസ്യലഹരിയിൽ പ്രേക്ഷകർ സ്വയം മറന്നു നിന്ന ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കത്തിന് സൂറിച്ചിൽ പരിസമാപ്തി .
താരനിശകളോട് കിടപിടിക്കുന്ന അതിനൂതന ശബ്ദ വെളിച്ച സാങ്കേതികത്തികവോടെ, ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ച മഴവിൽ മാമാങ്കം, ഫെബ്രുവരി 24 ഞായറാഴ്ച രാത്രി എട്ടുമണിയോടെ സൂറിച്ച്, ഹോർഗൻ – ഷിൻസൻഹോഫ് സാളിൽ കൊടിയിറങ്ങി. അവതരണത്തിൽ പുതിയമാനങ്ങൾ രചിച്ച്, കലയുടെ സർഗ്ഗ മുഖങ്ങൾ അഴകിൽ വിടർത്തി, സ്വിസ് മലയാളികൾക്ക് അതിനൂതനമായ ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്ത്, മൂന്നരമണിക്കൂറിലധികം മഴവിൽ മാമാങ്കം കേളീരവം തീർത്തു. ശ്രീ ജോജോ വിച്ചാട്ട് തൻറെ സ്വതസിദ്ധമായ ശൈലിയിൽ മോഡറേറ്ററായി പ്രോഗ്രാമിനെക്കുറിച്ചു ചെറു വിവരണ0 നൽകികൊണ്ട് സദസ്സിനു […]
പ്രവാസലോകത്തിനു മാതൃകയായി ,സ്വിസ്സ് മലയാളികൾക്കഭിമാനമായി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും…
നാട്ടിലെ ഒരേക്കർ ഭൂമി അശരണരായ പതിനാറു പേർക്കായി ദാനം നൽകി മാതൃകയാകുന്നു .മാർച്ച് രണ്ടിന് ആധാര കൈമാറ്റം . സഹജീവി സ്നേഹം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കി മാതൃകയാകുകയാണ് ഇലഞ്ഞി സ്വദേശി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും.എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡിൽ പെരിയപ്പുറം കവലയ്ക്കു സമീപം തങ്ങൾക്കുള്ള ഒരേക്കർ ഭൂമി ഭൂരഹിതരായ 16 കുടുംബങ്ങൾക്കു വീതിച്ചു നൽകിയാണ് ദന്പതികൾ മാതൃകയാകുന്നത്. കഴിഞ്ഞ 50 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തുവരുന്ന ദന്പതികൾ 1998-ൽ വാങ്ങിയ ഇൗ ഭൂമിക്ക് […]
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഐ ഒ സി സ്വിറ്റ്സർലൻഡ് കേരളാ ചാപ്റ്ററിന്റെ ആദരാഞ്ജലികൾ
കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായ് കാസർകോഡ് പെരിയയിൽ വെട്ടേറ്റ് മരിച്ച കൃപേഷ്, ശരത്ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് INOC സ്വിസ്സ് കേരള ചാപ്റ്ററിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം കേരള മനസാക്ഷിയുടെ മുഖത്ത് 51 തവണ വെട്ടിയിട്ടും ചോര കണ്ട് കൊതിതീരാതെ കൊലവിളി നടത്തുന്ന CPM ന്റെ അതി നിഷ്ഠൂരമായ ഈ നിലപാടിനോടുള്ള അമർഷവും പ്രതിഷേധവും അറിയിക്കുന്നു. കേരള സമൂഹം ഒരിക്കലും കാണാനാഗ്രഹിക്കാത്ത കൊലപാതകങ്ങളുടെ പരമ്പര തീർത്തു കൊണ്ട് രാഷ്ട്രീയ മര്യാദയുടെ ഒരംശം പോലും തൊട്ടു തീണ്ടാത്ത […]
സ്വിസ്സ് – കേരള വനിതാ ഫോറം സംഘടിപ്പിച്ച സാംസ്ക്കാരിക സായാഹ്നം
മലയാള സംസ്ക്കാരത്തിന്റെ തനിമയും, കാരുണ്യത്തിന്റെ കരസ്പർശവും ഒത്തുചേർന്ന ഒരു സായാഹ്നമായിരുന്നു കഴിഞ്ഞു പോയ ഫെബ്രുവരി ഒൻപതിന് സ്വിസ്സ് – കേരളാ വനിതാ ഫോറം ഒരുക്കിയത്. ഈ സാംസ്ക്കാരിക സായാഹ്നം നമ്മുടെ ചരിത്രത്തിലൂടെയും, കലകളിലൂടെയും, രുചി വൈവിധ്യങ്ങളിലൂടെയുമുള്ള ഒരു യാത്ര കൂടിയായിരുന്നു. ഏകദേശം 5.30 നൊടു കൂടി ബാസലിലെ ഓബർവില്ലിൽ വച്ച് വനിതാ ഫോറം ടീം അംഗങ്ങൾ ഒരുമിച്ച് ഭന്ദ്രദീപം കൊളുത്തി ഈ സാംസ്ക്കാരിക സായാഹ്നത്തിനു തുടക്കം കുറിച്ചു. പിന്നിട് പ്രസിഡന്റ് ശ്രീമതി ലീനാ കുളങ്ങര ഭാഷയുടെയും, ദേശത്തിന്റെയും […]
തട്ടിപ്പിന്റെ മറ്റൊരു മുഖവുമായി ഫോൺ കോളുകൾ .. ശ്രെദ്ധിക്കുക നിങ്ങൾക്കുംവരാം ബുണ്ടസ് പോലീസ് ബേണിൽ നിന്നും ഫോൺകോളുകൾ .
ഇന്ന് സൂറിച്ചിൽ ഒരു മലയാളികുടുംബം റിസീവ് ചെയ്ത ഫോൺ കോളിലൂടെ സംഭവിച്ച ഞെട്ടിപ്പിക്കുന്ന സംഭവം പങ്കുവെച്ചത് ഇവിടെ കുറിക്കുന്നു . മലയാളി സ്നേഹിതന്റെ മൊബൈൽ ഫോണിൽ bundasamt polizei Bern ന്റെ നമ്പറിൽ നിന്നും ഹാക്ക് ചെയ്ത് മലയാളിയുടെ ഫോണിലേക്കാണ് കോൾ വന്നത് . കോളർ ഐഡി കൃത്യമായും എഴുതിയിരിക്കുന്നത് ബുണ്ടസ് പോലീസ് ബേൺ ..സംശയിക്കാതെ തന്നെ ഫോൺ അറ്റൻഡ് ചെയ്തു .രാവിലെ 10.30മുതൽ ഉച്ചക്ക് 2.30വരെ നീണ്ടു നിന്ന ഫോൺ കോൾ .Bundasamtinte വെബ്‌സെയ്റ്റിൽ കയറി […]
ഇംഗ്ലണ്ടിലും സ്വിറ്റ്സർലണ്ടിലും നവോത്ഥാന സന്ദേശവുമായി പ്രൊഫസർ രവിചന്ദ്രൻ സിയുടെ പ്രഭാഷണ പരമ്പര
പ്രൊഫസർ രവിചന്ദ്രൻ സി, പ്രൊഫസർ സുനിൽ പി. ഇളയിടം, ഡോ. വൈശാഖൻ തമ്പി എന്നിവർ എസ്സെൻസ് യുകെയുടെയും അയർലണ്ടിന്റയും സംയുക്ത ആഭിമുഖ്യത്തിൽ 2019 മെയ് മാസം 4-ാം തീയതി ശനിയാഴ്ച ഡബ്ലിനിലും (Scientology Auditorium Tallaght,D24CX39) മെയ് മാസം ആറാം തീയതി ലണ്ടനിലും(Bray Spring West Academy Feltham, TW137EF) വച്ച് നടത്തുന്ന പൊതു പരിപാടിയിലാണ് മൂവരുടേയും പ്രഭാഷണങ്ങൾ അരങ്ങേറുന്നത്. സൂറിച്ചിൽ മെയ് പതിനൊന്നാം തിയതി ശനിയാഴ്ച അഞ്ചുമണിക്ക് ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കുന്ന ചടങ്ങിൽ നവോത്ഥാന മൂല്യങ്ങളും ആധുനിക […]
പ്രവാസി മലയാളികളുടെ ജന്മനാടിനോടുള്ള കരുതല്‍ – മാതൃകയായി സ്വിറ്റസർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് : ഉമ്മന്‍ചാണ്ടി
സ്വിറ്റ്‌സര്‍ലാന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫിന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതത്തിലായവര്‍ക്കു വസ്തു ഉള്‍പ്പെടെ വീടുകള്‍ സൗജന്യമായി പണിതു നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു . ജന്മനാടിനോടുള്ള പ്രവാസികളുടെ കരുതല്‍ ലോകത്തിനുതന്നെ മാതൃകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനുവേണ്ടി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിച്ചത് മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിനോടനുബന്ധിച്ചു വടക്കേല്‍ ഓഡിറ്റോറിയത്തില്‍ ഉല്കഖാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരന്നു അദ്ദേഹം. കേരളം പ്രളയ ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ […]
ഫാദർ ഫിലിപ്പ് കരോട്ടപ്പുറവും സംഗീത സംവിധായകൻ സ്വിസ്സ്ബാബുവും ചേർന്നൊരുക്കിയ ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു“
ഇറ്റലിയിലെ അസ്സീസിയിലെ മലയാളീ വൈദികൻ ഫാദർ ഫിലിപ്പ് കരോട്ടപ്പുറം രചനയും നിർമാണവും നിർവഹിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു. കോൾബെ കമ്മ്യൂണിക്കേഷന്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 29.1.2019 ചൊവ്വാഴ്ച കട്ടപ്പനയിൽ വെച്ച് ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യ ബലിക്ക് ശേഷം പ്രകാശനം ചെയ്യപ്പെട്ടു. ഭക്തി നിർഭരമായ പതിനഞ്ചു ഗാനങ്ങളടങ്ങിയ ബലിക്കല്ല്, THE ALTAR എന്ന ഈ ക്രിസ്തീയ ഭക്തി ഗാന ആൽബത്തിന്റെ സംഗീത സംവിധാനം സ്വിസ്സ്ബാബുവും, സെബി തുരുത്തിപ്പുറവും, ജിജോ […]