Europe Our Talent Pravasi Switzerland

സ്വിറ്റസർലണ്ടിലെ യുവ ഗായകൻ ബ്രെൻഡൻ തുരുത്തിപ്പിള്ളിൽ മനോഹരമായ രണ്ടു കവർ സോങ്ങുകളുമായി ….

സ്വിറ്റസർലണ്ടിലെ പുതുതലമുറയിലെ അറിയപ്പെടുന്ന ഗായകനായ ബ്രെൻഡൻ തുരുത്തിപ്പിള്ളിൽ വാദ്യോപകരണങ്ങളുടെ സഹായത്തോടെ ശ്രീവണസുന്ദരമായ രണ്ടു മലയാള ഗാനങ്ങളുടെ കവർസോങ്ങുമായി യൂട്യൂബിലൂടെ തരംഗമാകുന്നു . 

കഥ തുടരുന്നു എന്ന സിനിമയിലെ ഹരിഹരനും കെ .എസ് .ചിത്രയും ചേർന്നാലപിച്ചിരിക്കുന്ന ആരോ പാടുന്നു എന്ന ഹിറ്റ്  മെലഡി ഗാനം ബ്രെൻഡൻ ആലപിക്കുമ്പോൾ  മലയാളത്തിലെ പ്രശസ്ത ഫ്ലൂട്ട്  ആർട്ടിസ്റ്റ്   ജോസി ആലപ്പുഴ പുതുമയോടെ ബാൻഡ്  രൂപത്തിൽ ചിട്ടപ്പെടുത്തി ബ്രെൻഡന്  ഒപ്പം ചേരുന്നു.

രണ്ടാമത് കവർ സോങ് എക്കാലത്തും സിനിമാസ്വാദകരുടെ മനസ്സിൽ മറയാതെ നിൽക്കുന്ന  സർഗം സിനിമയിലെ സംഗീതമേ അമരസല്ലാപമേ എന്ന ദാസേട്ടന്റെ എവർഗ്രീൻ സെമിക്ലാസിക്കൽഗാനത്തിന്റെ കോവെർസോങുമായാണ് ബ്രെൻഡൻ എത്തുന്നത് ….സ്വിറ്റസർലണ്ടിലെ മിക്ക സംഘടനകളുടെയും ആഘോഷപരിപാടികളിൽ ബ്രെൻഡൻ ഗാനങ്ങളുമായി നിറസാന്നിധ്യമാണ് .വിദേശരാജ്യത്തു ജനിച്ചു ,പഠിച്ചു  വളരുന്ന ബ്രെൻഡൻ  അർത്ഥമറിഞ്ഞു അക്ഷരശുദ്ധിയോടെ മലയാളഗാനങ്ങൾ ആലപിക്കുമ്പോൾ ശ്രോതാക്കൾക്ക് എന്നും ബ്രെൻഡന്റെ ഗാനാലാപനം മധുരകരമാണ് .

സൂറിച്ചിലെ റോബിൻ പ്രിയ ദമ്പതികളുടെ പുത്രനാണ് റോബിൻ ..പിതാവിൽ  നിന്നും കിട്ടിയ ഗാനാലാപന വാസനയാണ്  ബ്രെൻഡനെ  മുന്നോട്ടു നയിക്കുന്നത് .

താഴെയുള്ള പ്ലേ ബട്ടണിൽ ക്ലിക് ചെയ്തു ഗാനങ്ങൾ ശ്രീവിക്കാവുന്നതാണ്