Business Europe Food Pravasi Switzerland UK

ഡിസൈനർ കേക്ക് നിർമാണം – റ്റിൽജാസ് കേക്ക് വേൾഡ് സൂറിച്ചിൽ അവസരമൊരുക്കുന്നു .ആദ്യ കോഴ്‌സിന് മികച്ച പ്രതികരണം .

 ഇന്ന് മലയാളിയുടെ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു കേക്കിന്റെ മധുരം കൂടിയുണ്ടാകും. കേക്ക് മുറിക്കാതെ മലയാളിക്കെന്ത് ആഘോഷം? പിറന്നാൾ, വെഡ്ഡിംഗ് ആനിവേഴ്‌സറി, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും… ഈ കേക്ക് നിർമ്മാണം സ്വായത്തമാക്കുവാൻ റ്റിൽജാസ് വേൾഡ് കേക്ക് സൂറിച്ചിൽ അവസരമൊരുക്കുന്നു .

റ്റിൽജാസ് കേക്ക് വേൾഡിന്റെ ബാനറിൽ സ്വിസ്സിൽ ആദ്യമായി മലയാളത്തിൽ കേക്ക് കോഴ്‌സ് ഒരുക്കിക്കൊണ്ട് റ്റിൽജ പാറപ്പുറത്ത് തന്റെ ബേക്കിങ് കരിയറിൽ പുതിയൊരു നാഴികക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച (23.03.19) സൂറിച്ചിലെ എഗ്ലിസൗ എന്ന സ്ഥലത്താണ് ബേക്കിങ്ങിന്റെ ബേസിക് കോഴ്സ് ഒരുക്കിയത്. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നീണ്ടു നിന്ന കോഴ്സിൽ പങ്കെടുക്കാൻ സ്വിസ്സിലെ വിവിധ സ്ഥലത്തുനിന്നും 17-ഓളം പേർ എത്തിച്ചേർന്നു. ഒരു പരിചയപ്പെടുത്തലിലൂടെ തുടങ്ങി, എങ്ങനെ താൻ ബേക്കിങ്ങിൽ എത്തി എന്നതടക്കം ഇതുവരെയുള്ള ബേക്കിംഗ് അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് റ്റിൽജ കോഴ്സ് ആരംഭിച്ചു.

രാവിലെ 10 മണിക്ക് തുടങ്ങിയ കോഴ്സിൽ ബേക്കിങ്ങിന്റെ ബേസിക്സിനെക്കുറിച്ചും, ബേക്കിങ്ങിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളെക്കുറിച്ചും ഒരു വിശദമായ വിവരണം നൽകി. അത് പോലെ കേക്ക് ഫില്ലിംഗ്, കേക്ക് ഡെക്കറേഷൻ എന്നിവ പങ്കെടുത്തവർക്ക് സ്വയംപരിശീലിക്കാനുള്ള അവസരവും ലഭിച്ചു.

ബേക്കിംഗ് എന്ന തന്റെ ഹോബിയിലൂടെ നേടിയ അനുഭവസമ്പത്തും, ബേക്കിങ്ങിൽ സംഭവിക്കാവുന്ന തെറ്റുകളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും തന്റെ സ്വയസിദ്ധമായ ശൈലിയിൽ ബാച്ചുമായി പങ്കുവെച്ചു. വൈകുന്നേരം 5 മണിയോടെ കോഴ്സ് അവസാനിക്കുകയും, തങ്ങൾത്തന്നെ ബേക് ചെയ്ത രുചികരമായ രണ്ട് കേക്കുകൾ കാപ്പിയോടൊപ്പം കഴിച്ചുകൊണ്ട് അന്നത്തെ ദിവസത്തെ അനുഭവങ്ങൾ ഓരോരുത്തർ പങ്കുവെക്കുകയും, വിലയിരുത്തുകയും ചെയ്തു.

ഒരു അഡ്വാൻസ്ഡ് കോഴ്സിനുള്ള ആഗ്രഹം പങ്കെടുത്തവരുടെ അടുത്തുനിന്നും ഉയർന്നുവരികയും, അതുപോലെ തന്നെ ഈ കോഴ്സിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർക്ക് വേണ്ടി മറ്റൊരു ബേസിക് കോഴ്സ് വെക്കുന്നതിനെ കുറിച്ചുമുള്ള ആഗ്രഹം വിദ്യാർത്ഥിക്കൾക്കിടയിൽനിന്നും ഉയർന്നുവന്നു.

അടുത്ത കോഴ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഉടനടി tiljascakeworld എന്ന തന്റെ ഫേസ്ബുക് പേജിലും അതുപോലെ ഇൻസ്റ്റാഗ്രാം പേജിലും പ്രസിദ്ധീകരിക്കുമെന്ന് റ്റിൽജ അറിയിച്ചു. കോഴ്സിനെക്കുറിച്ചറിയുന്നതിനും, കേക്ക് ബുക്കിങ്ങിനും താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 076 303 94 04