Sports World

കൊറിയ ഓപ്പണ്‍: കശ്യപിന് സെമിയില്‍ തോല്‍വി

ഇഞ്ചിയോണ്‍: ഇന്ത്യയുടെ പി.കശ്യപിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ തോല്‍വി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോകചാമ്ബ്യനും ലോക ഒന്നാം നമ്ബറും ടൂര്‍ണമെന്റ് ടോപ് സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയോടാണ് കശ്യപ് തോറ്റത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്‌കോര്‍: 13-21, 15-13. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു. മൊമോട്ടോ കഴിഞ്ഞ വര്‍ഷം കൊറിയ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.

ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൈനീസ് തായ്‌പെയുടെ വാണ്ട് സു വെയ് ആണ് ഫൈനലില്‍ മൊമോട്ടോയുടെ എതിരാളി. ഇന്‍ഡൊനീഷ്യയുടെ നാലാം സീഡായ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് വാങ് ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-8, 22-20.