International Kerala Social Media World

കേരള ഈസ് ഔസം: കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍

കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പൊട്ടിത്തെറിച്ച സഞ്ചാരി. അതേ നിക്കോളായ് കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ഇപ്പോള്‍.

കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകര്‍ത്തി യൂ ട്യൂബില്‍ അപ്‍ലോഡ് ചെയ്താണ് നിക്കോളായ് ടി ജൂനിയറെന്ന സഞ്ചാരി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മാലിന്യം വലിച്ചെറിയുന്ന മലയാളിക്കെതിരെ വീഡിയോ ചെയ്ത നിക്കോയുടെ ഇപ്പോഴത്തെ അഭിപ്രായം കേരള ഈസ് ഔസം എന്നാണ്.

മലയാളികള്‍, യൂട്യൂബര്‍ നിക്കോളായിയെ അറിയുന്നത് മാസങ്ങള്‍ക്ക് മുമ്പിറങ്ങിയ ഒരു വീഡിയോയിലൂടെയാണ്. കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പൊട്ടിത്തെറിക്കുന്ന സഞ്ചാരി. അതേ നിക്കോളായ് കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ഇപ്പോള്‍. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചെടുത്ത വീഡിയോ യൂട്യൂബില്‍ അപ്ലോ‍ഡ് ചെയ്തു നിക്കോ.

പൊതുവെ ആള്‍തിരക്കുള്ള നഗരം ഒഴിഞ്ഞു കിടക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ തികഞ്ഞ ജാഗ്രതയുള്ളവരാണെന്നാണ് നിക്കോളായിയുടെ അഭിപ്രായം. കോഴിക്കോട് ബീച്ചിലെത്തുന്ന ആളുകളെ നിയന്ത്രണത്തിന്റെ ഭാഗമായി തിരിച്ചയക്കുന്നത് കണ്ട് സര്‍ക്കാറിന്റെ നിയന്ത്രണ നടപടികള്‍ക്കുമുണ്ട് അഭിനന്ദനം.

രണ്ടാം തവണയാണ് നിക്കോയുടെ കേരള സന്ദര്‍ശനം. കഴിഞ്ഞ സന്ദര്‍ശനത്തിലാണ് വയനാട് ചുരത്തിന് സമീപം സന്ദര്‍ശകര്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന വീഡിയോ പകര്‍ത്തിയത്.