UAE

വിസിറ്റ് വിസയില്‍ യുഎഇയിലെത്തിയവര്‍ക്ക് മടങ്ങനാനുള്ള സമയം അടുക്കുന്നു

നേരത്തേ ആഗസ്റ്റ് 11 വരെയാണ് വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ സമയം അനുവദിച്ചിരുന്നത്

വിസിറ്റ് വിസയിൽ യു എ ഇയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച സമയം ഈമാസം 11 ന് അവസാനിക്കും. മാർച്ച് ഒന്നിന് ശേഷം കാലാവധി തീർന്നവരാണ് ഈ കാലാവധിക്കുള്ളിൽ മടങ്ങേണ്ടത്. മറ്റുള്ളവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നവംബർ വരെ തുടരും.

നേരത്തേ ആഗസ്റ്റ് 11 വരെയാണ് വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ സമയം അനുവദിച്ചിരുന്നത്. ഇത് പിന്നീട് ഒരുമാസം കൂടി നീട്ടുകയായിരുന്നു. മാർച്ച് ഒന്നിന് ശേഷം വിസിറ്റ് വിസയുടെ കാലാവധി തീർന്നവരാണ് ഈ സമയത്തിനുള്ള മടങ്ങേണ്ടത്. അല്ലാത്തപക്ഷം, വൻതുക ഓവര്‍ സ്റ്റേ ഫൈൻ നൽകേണ്ടിവരും. വിസ തീർന്നതിന് ശേഷമുള്ള ആദ്യദിവസത്തിന് 200 ദിർഹവും, പിന്നീടുള്ള ഓരോ ദിവസത്തിന് 100 ദിർഹം വീതവുമാണ് പിഴ വരിക. അതേസമയം, മാർച്ച് ഒന്നിന് മുമ്പ് കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്കും റെസിഡന്റ് വിസക്കാർക്കും പൊതുമാപ്പിൽ മടങ്ങാൻ നവംബർ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്.