UAE

ദുബൈയിൽ കോവിഡ് നിയന്ത്രണം കർശനമാക്കുന്നു

ദുബൈയിൽ കോവിഡ് നിയന്ത്രണം കർശനമാക്കുന്നു. ഇന്നലെ മുതൽ പുതിയ പ്രോട്ടോകോൾ നിലവിൽ വന്നു. നിയന്ത്രണം ലംഘിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കാനും തുടങ്ങി. 3,310 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ദുബൈയിൽ കോവിഡ് നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നത്. ദുബൈയിലെ റെസ്റ്റോറന്റുകളും കഫേകളും രാത്രി ഒന്നിന് മുമ്പ് അടക്കണം. ഇൻഡോർ വേദികളിലെല്ലാം ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ.

https://youtube.com/watch?v=8Vc5asoZo-E%3Fautoplay%3D0%26enablejsapi%3D1%26origin%3Dhttps%253A%252F%252Fwww.mediaonetv.in%26widgetid%3D1

സിനിമാശാലകൾ മുതൽ ഇൻഡോർ കായികവേദികൾക്ക് വരെ ഈ നിബന്ധന ബാധകമാണ്. ഷോപ്പിങ് മാളുകൾ, സ്വിമ്മിങ്പൂളുകൾ, പ്രൈവറ്റ് ബീച്ചുകൾ എന്നിവയിൽ ശേഷിയുടെ 70 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളു.

ഹോട്ടലുകളുടെ ശേഷി 70% മായി കുറക്കും. ഇത് കണക്കിലെടുത്ത് മാത്രമേ ഹോട്ടലുകൾ പുതിയ ബുക്കിങുകൾ സ്വീകരിക്കാൻ പാടുള്ളു. ഇവ ലംഘിക്കുന്നവർക്ക് കർശന നടപടി നേരിടേണ്ടി വരും.മാർനിർദേശം ലംഘിക്കുന്ന വ്യക്തികൾക്കും വ്യാപകമായി പിഴ ഈടാക്കുന്നുണ്ട്.