ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. കുവൈത്തിൽ എൻജിനീയറിങ് സർട്ടിഫിക്കറ്റുകളുടെ സാധുതാപരിശോധനയിൽ 160 വ്യാജസർട്ടിഫിക്കറ്റ് കേസുകൾ കണ്ടെത്തി. കുവൈത്ത് എൻജിനീയറിങ് സൊസൈറ്റിയിൽ ഓൺലൈൻ വഴി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലാണ് അംഗീകാരമില്ലാത്തവ കണ്ടെത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് വിഷയം കൈകാര്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയവുമായി യോജിച്ച പ്രവർത്തനമാണ് എൻജിനിയേഴ്സ് സൊസൈറ്റി നടത്തുന്നതെന്നു ചെയർപേഴ്സൺ എൻജിനീയർ ഫൈസൽ അൽ അതുൽ പറഞ്ഞു. കനത്ത ജാഗ്രത പുലർത്തിയ ശേഷവും വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയ സാഹചര്യത്തിൽ നിരീക്ഷണം […]
Tag: kuwait
കുവൈത്തിൽ നിന്ന് അവധിക്കുപോയ ലക്ഷക്കണക്കിന് പ്രവാസികളുടെ താമസാനുമതി അസാധുവായെന്ന് റിപ്പോര്‍ട്ട്
കുവൈത്തിൽ നിന്ന് അവധിക്കുപോയ ഒന്നേകാൽ ലക്ഷം പ്രവാസികളുടെ താമസാനുമതി അസാധുവായതായി റിപ്പോർട്ട്. ഓൺലൈൻ വഴി പുതുക്കാനുള്ള അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താ ത്തവർക്കാണ് ഇഖാമ നഷ്ടമായത് . രാജ്യത്തു കോവിഡ് നിയന്ത്രങ്ങൾ ആരംഭിച്ച സമയത്തു അഞ്ചു ലക്ഷത്തോളം വിദേശികൾ രാജ്യത്തിനു പുറത്തായിരുന്നു . വിമാന സർവീസ് നിർത്തിയത് കാരണം മടങ്ങി വരാൻ സാധിക്കാത്തവർക്ക്ഓൺലൈൻ വഴി ഇഖാമ പുതുക്കാൻ അവസരം നൽകിയിരുന്നു. മാനുഷിക പരിഗണന മുൻനിർത്തി നൽകിയ ഈ അവസരം പ്രയോജനപ്പെടുത്താത്തവർക്കാണ് ഇപ്പോൾ ഇഖാമ നഷ്ടമായിരിക്കുന്നത്.
കുവെെത്തില്‍ രേഖയില്ലാത്ത പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി
യാത്രാരേഖകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവാസികൾക്ക് രജിട്രേഷൻ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. പാസ്പോർേട്ടാ എമർജൻസി സർട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രെജിസ്ട്രേഷൻ ഫോം എംബസ്സി കോൺസുലാർ ഹാളിലും, പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി എംബസ്സി അറിയിച്ചു. എംബസ്സി വെബ്‌സൈറ്റിൽ ഗൂഗിൾ ഫോം വഴിയും രെജിസ്റ്റർ ചെയ്യാം. അപേക്ഷകൻെറ യഥാർത്ഥ പാസ്സ്പോർട്ട് നമ്പറോ കൈയിലുള്ള എമർജ്ജൻസി സർട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും രജിസ്ട്രേഷൻ നമ്പറായി പരിഗണിക്കുക. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ് എന്നാൽ എമർജൻസി സർട്ടിഫിക്കറ്റിനല്ല ഫീസ് അവ […]
താമസകാലാവധി കഴിഞ്ഞവർക്കും സന്ദർശകർക്കും മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നൽകി കുവൈത്ത്
കുവൈത്തിൽ താമസകാലാവധി കഴിഞ്ഞവർക്കും സന്ദർശകർക്കും മൂന്നു മാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. ആഗസ്റ്റ് 31 നു വിസാ കാലാവധി കഴിയുന്നവർക്കാണ് മൂന്നുമാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെയും രണ്ടു തവണ സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിച്ചിരുന്നു ആഗസ്റ്റ് 31 നു വിസ-ഇഖാമ കാലാവധി അവസാനിക്കുന്ന രാജ്യത്തുള്ള വിദേശികൾക്ക് നംവബർ 30 വരെ വിസ കാലാവധി നീട്ടിനൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി അൽ അൽ റായി ഉൾപ്പെടെയുള്ള […]
കുവൈത്തിൽ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും
60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക കുവൈത്തിൽ അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക. സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തു വിട്ട കണക്കനുസരിച്ചു രാജ്യത്തു താമസിക്കുന്ന അറുപതു വയസ്സ് പൂർത്തിയായ വിദേശികളിൽ 97,612 പേർ പന്ത്രണ്ടാം […]
കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് താൽക്കാലികമായി നിർത്തി
സർക്കാർ ഏജൻസികളുടെ വ്യാജ സീലും രേഖകളും ഉപയോഗിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത് കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻ.ഒ.സി നൽകുന്നത് താൽക്കാലികമായി നിർത്തി. വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാൻപവർ അതോറിറ്റിയാണ് കുവൈത്ത് എജിനീയേഴ്‌സ് സൊസൈറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. സർട്ടിഫിക്കറ്റുകളിൽ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ഏഷ്യൻ വംശജരെ ഫഹാഹീലിൽ നിന്ന് രഹസ്യാന്വേഷണവിഭാഗം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എൻജിനീയറിങ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി വിവരം ലഭിച്ചത്. […]
ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്തില്‍ പ്രവേശന വിലക്ക്
വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെയാണ് വിലക്ക് പ്രാബല്യത്തിലാകുക ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഓഗസ്റ്റ് ഒന്ന് മുതൽ വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതോടെയാണ് വിലക്ക് പ്രാബല്യത്തിലാകുക. ഇന്ത്യ ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇറാൻ, പാകിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് അനിശ്ചിതകാലത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്നൊഴികെയുള്ളവർക്ക് കുവൈത്തിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും അനുമതിനൽകാൻ മന്ത്രിസഭ തീരുമാനിച്ചു എന്നാണു സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചിരിക്കുന്നത്. വിലക്കിനു പിന്നിലെ […]
കുവൈത്തില്‍ ലോക്ഡൌണിന് കൂടുതല്‍ ഇളവുകള്‍; ടാക്സി സര്‍വീസ് പുനരാരംഭിച്ചു
കോവിഡ് നിന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടാക്സി സര്‍വീസ് കുവൈത്തില്‍ പുനരാരംഭിച്ചു. നാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ടാക്സികള്‍ നിരത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമേ ടാക്സിയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. കുവൈത്തിൽ നിരവധി മലയാളികൾ തൊഴിലെടുക്കുന്ന മേഖലയാണ് ടാക്സി സർവീസ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാലുമാസത്തിലേറെയായി നിരത്തുകളിലിറങ്ങാതിരിക്കുകയായിരുന്നു ടാക്‌സികൾ . കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 21 നാണു ടാക്സി സർവീസ് നിര്‍ത്തലാക്കിയത്. ഇളവുകളുടെ മൂന്നാം ഘട്ടത്തിൽ ഒരു യാത്രക്കാരനെ മാത്രം കയറ്റി സർവീസ് നടത്താനാണു മന്ത്രിസഭ അനുമതി നൽകിയത്. ഒരു […]
നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത്
രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത് കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി താമസകാര്യ വകുപ്പ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്. താമസകാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി മൂലം വിമാന സർവീസ് നിലച്ച പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഇല്ലാത്ത […]
വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു; പലരുടെയും യാത്ര അവസാന നിമിഷം മുടങ്ങി
വരും ദിവസങ്ങളിലെ വന്ദേഭാരത് സർവീസുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ് വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിന്റെ നടപടിയെന്നാണ് വിവരം. ഇതോടെ ഇന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി പ്രവാസികളുടെ യാത്ര അവസാന നിമിഷം മുടങ്ങി. വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ വ്യാഴാഴ്ച കുവൈത്തിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസുകളാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ലാൻഡിംഗ് അനുമതി നൽകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. […]