Uncategorized

കുവെെത്തില്‍ രേഖയില്ലാത്ത പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി

യാത്രാരേഖകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവാസികൾക്ക് രജിട്രേഷൻ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. പാസ്പോർേട്ടാ എമർജൻസി സർട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രെജിസ്ട്രേഷൻ ഫോം എംബസ്സി കോൺസുലാർ ഹാളിലും, പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി എംബസ്സി അറിയിച്ചു.

എംബസ്സി വെബ്‌സൈറ്റിൽ ഗൂഗിൾ ഫോം വഴിയും രെജിസ്റ്റർ ചെയ്യാം. അപേക്ഷകൻെറ യഥാർത്ഥ പാസ്സ്പോർട്ട്‌ നമ്പറോ കൈയിലുള്ള എമർജ്ജൻസി സർട്ടിഫിക്കറ്റ്‌ നമ്പറോ ആയിരിക്കും രജിസ്ട്രേഷൻ നമ്പറായി പരിഗണിക്കുക. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ് എന്നാൽ എമർജൻസി സർട്ടിഫിക്കറ്റിനല്ല ഫീസ് അവ വിതരണം ചെയ്യുന്ന സമയത്തു എംബസി കൗണ്ടറിൽ നേരിട്ട്‌ അടക്കാവുന്നതാണ്.

ഏപ്രിലിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒരു മാസത്തെ പൊതുമാപ്പ് അനുവദിച്ചിരുന്നു. രജിസ്ട്രേഷൻ നടപടികൾ സമയത്തിനു പോർത്തിയാകാത്തതിനാൽ നിരവധി ഇന്ത്യൻ പ്രവാസികൾക്ക് ഇളവ് പ്രയോജനപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഇത്തരക്കാർക്ക് ഒരു തവണ കൂടി ഇളവ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് എംബസ്സി. ഇതിന്റെ ഭാഗമായാണ് പുതിയ രെജിസ്ട്രേഷൻ ഡ്രൈവ്.