Football Sports

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; മിഥുന്‍ നായകന്‍

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ വി. മിഥുന്‍ ടീമിനെ നയിക്കും. ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 13 പുതുമുഖങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. എസ്.ബി.ഐയുടെ താരമാണ് മിഥുന്‍.

അണ്ടര്‍ 21 ടീമില്‍ നിന്നുള്ള സച്ചിന്‍ എസ് സുരേഷാണ് ടീമിന്റെ രണ്ടാം ഗോള്‍കീപ്പര്‍. സച്ചിന്‍ എഫ്.സി കേരളയുടെ താരമാണ്. മലപ്പുറത്തു നിന്നു നാലു താരങ്ങള്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് ഏഴു താരങ്ങളാണ് ടീമിലെത്തിയത്. ഏഴു താരങ്ങള്‍ അണ്ടര്‍ 21 ല്‍ നിന്നുള്ളവരാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നു താരങ്ങളും ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്.

ടീം: മിഥുന്‍ വി, സച്ചിന്‍ എസ് സുരേഷ്, അജിന്‍ ടോം, അലക്സ് സജി, റോഷന്‍ വി ജിജി, ഋഷിദുത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, സഞ്‍ജു ജി, ശ്രീരാഗ് വി.ജി, ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമാന്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ഷിഹാദ് നെല്ലിപ്പറമ്പന്‍, മൌസൂഫ് നിസാന്‍, ജിഷ്ണു ബാലകൃഷ്ണന്‍, ജിതിന്‍ എം.എസ്.

ജിതിന്‍ എം.എസ്, ജിഷ്ണു ബാലകൃഷ്ണന്‍, ഋഷിദുത് എന്നിവരാണ് മഞ്ഞപ്പടയില്‍ നിന്ന് സന്തോഷ് ട്രോഫി ടീമില്‍ എത്തിയത്.

ബിനോ ജോര്‍ജാണ് പ്രധാന പരിശീലകന്‍. ടി.ജി പുരുഷോത്തമനാണ് സഹ പരിശീലകന്‍.