Cricket Sports

ജനുവരി കഴിഞ്ഞ് പറയാമെന്നു ധോണി

ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പല രീതിയില്‍ പുരോഗമിക്കവെ ഇക്കാര്യത്തില്‍ ചെറുതായി ഒന്നു മനസ്സ് തുറന്നിരിക്കുകയാണ് ധോണി. വിരമിക്കലിനെക്കുറിച്ച്‌ ജനുവരിക്കു ശേഷമെ തന്നോട് എന്തെങ്കിലും ചോദിക്കാവൂ എന്നാണ് ധോണി പറഞ്ഞത്. ഇതോടെ എന്തായാലും ഐപിഎല്ലിനു ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നു വ്യക്തമായിരിക്കുകയാണ്.

ഒരു ചടങ്ങില്‍ പങ്കെടുക്കവെ ആയിരുന്നു ധോണിക്കു നേരെ ചോദ്യമുയര്‍ന്നത്. അതും വിരമിക്കലിനെക്കുറിച്ച്‌. ഈ ചോദ്യത്തിനായിരുന്നു ജനുവരി വരെ ഇതേക്കുറിച്ച്‌ ചോദിക്കരുതെന്നു ധോണി മറുപടി പറഞ്ഞത്. ലേകകപ്പില്‍ ന്യൂസിലാന്‍ഡമായുള്ള തോല്‍വിക്ക് ശേഷം ഇതുവരെ ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്നും സൈനീക സേവനത്തിനായി അവധിയെടുത്തു വിട്ടുനിന്ന ധോണി പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയും കളിച്ചിരുന്നില്ല. എന്നാല്‍ ഈ ഐപിഎല്‍ സീസണില്‍ ധോണി കളിക്കുമെന്നു വ്യക്തമായ സൂചനകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു.