ബൈ റണ്ണിൽ വിൻഡീസ് പ്രതിഷേധം
ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20യിൽ ബൈ റൺ അനുവദിച്ചതിനെച്ചൊല്ലി വെസ്റ്റ് ഇൻഡീസ് താരങ്ങളും ഓൺ-ഫീൽഡ് അമ്പയർമാരും തമ്മിൽ വാക്കുതർക്കം. ഇൻഡോറിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. ഷമർ ജോസഫിന്റെ സ്ലോവർ പന്തിൽ പ്രിൻസ് യാദവ് ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും പന്ത് വിക്കറ്റ് കീപ്പർ ഷെയ് ഹോപ്പിന്റെ കൈകളിലെത്തി. റണ്ണൗട്ടിനായി ഹോപ്പ് പന്ത് ജോസഫിന് എറിഞ്ഞെങ്കിലും താരത്തിന് അത് പിടിച്ചെടുക്കാനായില്ല. പന്ത് താഴേക്ക് പോയതോടെ ഇന്ത്യൻ ബാറ്റർമാർ ഒരു റൺ ഓടി പൂർത്തിയാക്കി. അമ്പയർമാർ…
