ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്നങ്ങൾക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

ഇടുക്കി: ജില്ലയിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങളിൽ 60 ശതമാനത്തിനും പരിഹാരം ഉറപ്പാക്കിയതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. ശേഷിക്കുന്ന വിഷയങ്ങൾ സുപ്രീം കോടതിയിൽ നിയമപരമായി നേരിട്ട്, സമയബന്ധിതമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളില്ലാതെ ഭൂമി ക്രമവത്കരണം നടപ്പാക്കുന്നതിനായി ഒക്ടോബറിൽ നിയമഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആനത്താരകളിലെ അനധികൃത ഫെൻസിംഗ് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കും. ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിൽ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിലോല മേഖല (ESA) സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജനവാസമേഖലകൾ ESA പരിധിയിൽ…

Read Full News

മാസപ്പടി കേസ്: പിണറായി ഉൾപ്പെടെർക്കെതിരെ രണ്ട് വിജിലൻസ് FIR

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. കേരള ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടപടി സ്വീകരിച്ചത്. ആദ്യ എഫ്‌ഐആറിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. ടി. വീണ, എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. വ്യക്തിപരമായ നേട്ടത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഗൂഢാലോചന നടന്നെന്നുമാണ് എഫ്‌ഐആറിലെ ആരോപണം. കേസ് അഴിമതി…

Read Full News

നെടുമ്പാശ്ശേരി അപകടം: നീതി തേടി ദേവികയുടെ കുടുംബം

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം നീതി തേടി രംഗത്ത്. കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകുമെന്നും, അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നും ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. ദേവിക ഉൾപ്പെടെ മരിച്ച മൂന്ന് യുവാക്കളും കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം വിറ്റാണ് ദേവികയെ പഠിപ്പിച്ചതെന്നും, രണ്ട് മാസത്തിനുള്ളിൽ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും കുടുംബം പ്രതികരിച്ചു. അപകടത്തിൽ വാഹനമോടിച്ചെന്ന ആരോപണത്തിൽ സുഹൈൽ സജീവിനെതിരെ ശക്തമായ നിയമനടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന…

Read Full News