Sports

റെഡ് കാർഡ്, സെല്‍ഫ് ഗോൾ സമനിലയിൽ ഒതുങ്ങി ഇന്ത്യ; ഇന്ത്യ1-1 കുവൈറ്റ്

സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ എത്താനുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ച് കുവൈറ്റിനോട് സമനിലയിൽ കുടുങ്ങി ഇന്ത്യ മത്സരത്തിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ അക്രോബാറ്റിക് ഗോളിനാണ് ഇന്ത്യ മുന്നിലെത്തിയത്. കോർണർ കിക്കിൽ നിന്നും ലഭിച്ച അവസരത്തിലാണ് ഛേത്രിയുടെ ഇന്റർ നാഷണൽ കരിയറിലെ 92ആം ഗോൾ .

തങ്ങളേക്കാൾ ശക്തരായ കുവൈറ്റിനെതിരെ അക്രമണത്തിന് മുൻതൂക്കം നൽകി തന്നെയാണ് ഇന്ത്യ കളിച്ചത്ത് അത് വിജയം, കാണുകയും ചെയ്തു. ഏറെക്കുറെ വിജയം ഉറപ്പിച്ച് നിന്ന സമയത്താണ് ഇന്ത്യയ്‌ക്കെതിരെ കുവൈറ്റ് ഗോൾ പിറക്കുന്നത് . അതും സെൽഫ് ഗോളിന്റെ രൂപത്തിൽ. 8 മിനിറ്റ് ഇഞ്ചുറി സമയത്താണ് സെൽഫ് ഗോൾ ക്രോസ് പ്രതിരോധിക്കുന്നതിൽ വന്ന പിഴവ് ഗോളിൽ കലാശിച്ചു.

ഇതിനിടയിൽ മത്സരത്തിന്റെ 81 ആം മിനിട്ടിൽ ഇന്ത്യൻ പരിശീലകൻ സ്റ്റീമച്ചിന് റെഡ് കാർഡ് ലഭിച്ചു. ഇത് രണ്ടാം തവണയാണ് പരിശീലകൻ ഈ ടൂർണമെന്റിൽ റെഡ് കാർഡ് വഴങ്ങുന്നത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഏറു ടീമിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയായി. ഒടുവിൽ കുവൈറ്റ് താരം അൽ ഖലാഫിനും ഇന്ത്യൻ താരം റഹിം അലിയ്ക്കും റെഡ് കാർഡ് ലഭിച്ചു. പിന്നീട ഇരു ടീമുകളും 10 പേരുമായാണ് കളിച്ചത് .

ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ സെമിയിൽ ലെബനനെ നേരിടാനാണ് സാധ്യത. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ലബനനെ തോൽപ്പിച്ച് കിരീടം നേടിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്.