Sports

ജമൈക്കൻ സ്‌പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ വിരമിക്കുന്നു

മൂന്ന് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും 10 തവണ ലോക ചാമ്പ്യനുമായ ജമൈക്കൻ സ്പ്രിൻ്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ പ്രൈസ് വിരമിക്കൽ പ്രഖ്യാപിച്ചു. പാരീസ് ഒളിമ്പിക്സിന് ശേഷമായിരിക്കും പ്രൈസ് ട്രാക്കിനോട് വിടപറയുക. എക്കാലത്തെയും മികച്ച സ്പ്രിൻ്റർമാരിൽ ഒരാളാണ് 37 കാരി ഫ്രേസർ.

‘കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. എൻ്റെ മകന് എന്നെ വേണം. 2008ൽ ആദ്യമായി വിജയിക്കുന്നതിന് മുമ്പ് തന്നെ പൂർണ പിന്തുണയുമായി ഭർത്താവ് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചു. ഞങ്ങളുടേത് ഒരു കൂട്ടുകെട്ടാണ്, ഞങ്ങളൊരു ടീമാണ്’ – അമേരിക്കൻ മാസികയായ എസെൻസിനോട് ഫ്രേസർ-പ്രൈസ് പറഞ്ഞു.

2008 ബെയ്ജിംഗ്, 2012 ലണ്ടൻ ഒളിമ്പിക്സിൽ 100 മീറ്ററിൽ നേടിയ സ്വർണവും 2020 ടോക്കിയോ ഒളിമ്പിക്സിൽ 4×100 റിലേയിൽ നേടിയ കിരീടവും ഉൾപ്പെടെ എട്ട് ഒളിമ്പിക് മെഡലുകൾ ഫ്രേസർ-പ്രൈസ് നേടിയിട്ടുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10 സ്വർണം ഉൾപ്പടെ 15 മെഡലുകൾ ഷെല്ലി നേടിയിട്ടുണ്ട്.