Football

സൂപ്പര്‍കപ്പില്‍ ബംഗളൂരു എഫ്.സി പുറത്ത്

സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്.സി പുറത്ത്. ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈ സിറ്റി സെമിയില്‍ കടന്നു. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു ഐ ലീഗ് ചാമ്പ്യന്‍മാരുടെ വിജയം.

ഐ.എസ്.എല്‍ ചാമ്പ്യന്‍മാര്‍, സൂപ്പര്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. വിജയകഥകള്‍ പറഞ്ഞെത്തിയ ബംഗളൂരു പാതിവഴിയില്‍ വീണു. നെസ്റ്ററിലൂടെ ആദ്യം മുന്നിലെത്തി ചെന്നൈ. ഗോള്‍ മടക്കാനുള്ള അവസരം പെനാല്‍റ്റിയുടെ രൂപത്തില്‍ ലഭിച്ചപ്പോള്‍ സുനില്‍ ഛേത്രിക്ക് പിഴച്ചു. പിന്നാലെ പെഡ്രോ മാന്‍സി ചെന്നൈയുടെ ലീഡ് രണ്ടാക്കി.

65ാം മിനിറ്റില്‍ ഛേത്രി ഒരു ഗോള്‍ മടക്കിയെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാന്‍ അത് മതിയായില്ല.