Cricket Sports

സഞ്ജു ടീമില്‍ തിരിച്ചെത്തി; സ്വന്തം നാട്ടില്‍ കളിക്കാനാകുമോ..??

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. പരുക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്.

നേരത്തെ ബം​ഗ്ലാദേശിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമില്‍ സഞ്ജുവുമുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരം പോലും മലയാളി താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ പരമ്ബരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിലടക്കം പ്രത്യേകിച്ച മലയാളികള്‍ സഞ്ജുവിന് പിന്തുണയുമായെത്തി. പിന്നാലെ ഇപ്പോള്‍ ധവാന് പരുക്കേറ്റതോടെ സഞ്ജു വീണ്ടും ടീമില്‍ ഇടം നേടി.

സഞ്ജു ടീമില്‍ ഇടം നേടിയതോടെ തിരവനന്തപുരത്ത് നടക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ താരം കളിക്കുമോയെന്ന ആകാംഷയും ആരാധകര്‍ക്കുണ്ട്. ഒരു മത്സരത്തിലെങ്കിലും ഇക്കുറി സഞ്ജുവിന് അവസരം കിട്ടുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.