രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കനത്ത തോല്‍വി. ഇന്നിംഗ്സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്. ഇതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത അസ്തമിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ ഇന്നിങ്സില്‍ 90ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് 268 റണ്‍സ് നേടി. 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് സന്ദര്‍ശകര്‍ നേടിയത്. പിന്നാലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം 82ന് പുറത്താവുകയായിരുന്നു. കേരളത്തിന്റെ രോഹന് എസ്. കുന്നുമ്മല്‍ പരിക്ക് മൂലം ബാറ്റിംഗിനെത്തിയില്ല. ആറ് വിക്കറ്റ് വീഴ്ത്തിയ ശുഭം ശര്‍മയാണ് കേരളത്തെ രണ്ടാം ഇന്നിംഗ്സിലും തകര്‍ത്തത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശര്‍മ മത്സരത്തില്‍ 11 വിക്കറ്റുകള്‍ കൊയ്ത് മാന്‍ ഓഫ് ദ മാച്ചായി.