Sports Volley Ball

അ​ഗ്യൂറോയുടെ ഹാട്രിക് മികവിൽ ആഴ്സണലിനെതിരെ സിറ്റിക്ക് ആധികാരിക ജയം

സിറ്റിയുടെ ഗോളടി യന്ത്രം അഗ്യൂറോയുടെ മിന്നും പ്രകടനത്തില്‍ വമ്പന്മാരായ ആഴ്സണലിനെ മാഞ്ചസ്റ്റര്‍ സിറ്റി ദയനീയമായി പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളിന്‍റെ ആധികാരിക ജയം സ്വന്തമാക്കി സിറ്റി ലീഗില്‍ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.

മത്സരം തുടങ്ങി 48 സെക്കറ്റിനുള്ളിൽ ആഴ്സണൽ വലകുലുക്കി സിറ്റി തുടങ്ങി. 11ാം മിനിറ്റിൽ കാസിയേൽനി ആഴ്സണലിനായി സമനില ഗോള്‍ സ്വന്തമാക്കി. പന്തിൽ ആധിപത്യം മുഴുവൻ സിറ്റിക്ക് തന്നെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ അവസരങ്ങൾ ഒരുക്കാനും സിറ്റിക്കായി. അങ്ങനെ ആദ്യപാതം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ അഗ്യൂറോ വീണ്ടും സിറ്റിക്ക് ലീഡ് നൽകി. സിറ്റിയുടെ മനോഹരമായ നീക്കത്തിനൊടുവിൽ കാല് വെക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ ഈ അർജന്റീനിയൻ താരത്തിന്.

പ്രോ വോളിബോളിലെ അരങ്ങേറ്റ മത്സരത്തിൽ കാലിക്കറ്റ് ഹീറോസിന് ജയം. എതിരാളികളായ ചെന്നൈ സ്പാർട്ടിൻസിനെ ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് തോല്‍പ്പിച്ചത്. ഹീറോസിനായി 14 പോയിന്റുകൾ നേടിയ അജിത് ലാൽ അണ് മാൻ ഒഫ് ദ മാച്ച്. മലബാറിന്റെ കായികപ്പെരുമയുമായി പ്രോ വോളിബോൾ ലീഗിനെത്തിയ കാലിക്കറ്റ് ഹീറോസ് ആധികാരിക വിജയം നേടിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്.

അജിത് ലാലിന്റെയും ക്യാപ്റ്റൻ ജെറോം വിനീതിന്റെയും തകർപ്പൻ സ്മാഷുകൾക്കും ഇലൂനിയും കാർത്തിക്കും ചേർന്നൊരുക്കിയ പ്രതിരോധത്തിനും മുന്നിൽ ചെന്നൈ തകർന്നടിയുന്ന കാഴ്ചയാണ് കളത്തിൽ കണ്ടത്. രണ്ടു സെറ്റുകൾക്ക് പിന്നിൽ നിന്നിട്ടും മൂന്നാം സെറ്റ് നേടി ചെന്നൈ തിരിച്ച് വരവിന് ശ്രമം നടത്തിയെങ്കിലും നാലാം സെറ്റ് 15 – 11 എന്ന സ്‌കോറിൽ വിജയിച്ചതോടെ ഹീറോസ് മത്സരം കൈപ്പിടിയിലൊതുക്കി.

ഒടുവിൽ അവസാന സെറ്റും സ്വന്തമാക്കിയതോടെ 4-1 എന്ന മികച്ച മാർജിനിലാണ് കാലിക്കറ്റ് ടീം വിജയിച്ചത്. 14 പോയിന്റ് നേടിയ മലയാളി താരം അജിത് ലാലാണ് ഹീറോസിന്റെ വിജയശിൽപിയും കളിയിലെ താരവും. പതിനൊന്ന് പോയിന്റ് നേടിയ കാർത്തിക്കും പത്തു പോയിന്റ് വീതം നേടിയ ലോട്മാനും ജെറോം വിനീതും നിർണായക പ്രകടനങ്ങളാണ് കാലിക്കറ്റിനായി കാഴ്ചവച്ചത്.

രണ്ടാം പാദത്തിലും കളി മുഴുവൻ സിറ്റിയുടെ കാലുകളിലായിരുന്നു. മനോഹര നീക്കങ്ങളാൽ ഇരു വിങ്ങിലൂടെയും നിരന്തരം അക്രമിച്ച് കളിച്ചു സിറ്റി. വൈകാതെ മത്സരത്തിന്റെ 61ാം മിനിറ്റിൽ അഗ്യൂറോ തന്റെ ഹാട്രിക് ഗോളും തികച്ചു.

നിലവില്‍ 25 മത്സരങ്ങളില്‍ നിന്നും 59 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയന്‍റ് വ്യത്യാസം രണ്ടായി കുറക്കാന്‍ ഈ വിജയത്തോടെ സിറ്റിക്ക് സാധിച്ചു. എന്നാല്‍ ചെവ്വാഴ്ച്ച വെസ്റ്റ്ഹാമിനെതിരെയാണ് ലിവര്‍പൂളിന്‍റെ മത്സരം.

പരാജയത്തോടെ ആഴ്സണൽ ആറാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. യുണൈറ്റഡ് നേരത്തെ ലെസ്റ്റർ സിറ്റിയുമായി ജയിച്ച് അഞ്ചാം സ്ഥാനം പിടിച്ചടക്കിയിരുന്നു. നിലവിൽ 25 മത്സരത്തിൽ നിന്നും 47 പോയന്റുമായി ആറാം സ്ഥാനത്താണ് ആഴ്സണൽ.