India National

കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്തയില്‍ നാടകീയ രംഗങ്ങള്‍ തീര്‍ത്ത് സിബിഐയും പൊലീസും നേര്‍ക്കുനേര്‍. കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള റെയ്ഡിനായാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഓഫീസിലെത്തിയത്. ചിട്ടി തട്ടിപ്പ് കേസിൽ പ്രതിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു സിബിഐ സംഘം എത്തിയത്. സി.ബി.ഐ ഡെപ്യൂട്ടി ഡയറക്ടറേയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് സി.ബി.ഐ ആരോപണം

സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. പൊലീസ് കമ്മീഷണറുടെ വസതിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ കൊല്‍ക്കത്തയില്‍ മമത ധര്‍ണയാരംഭിച്ചു. പൊലീസ് നടപടിക്കെതിരെ ഗവര്‍ണറെ സമീപിക്കാനൊരുങ്ങുകയാണ് സി.ബി.ഐ.