Association Europe Pravasi Switzerland

സ്വിസ്സ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് നവംബർ അഞ്ചിന് റാഫ്‌സിൽ ഒരുക്കിയ “യുവം 2022” നു ആവേശകരമായ സമാപനം .

1956 നവംബര്‍ 1ന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്‍റെ ഓര്‍മ്മയ്ക്കായി നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുമ്പോള്‍ ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് വർഷങ്ങളായി നവംബറിലെ ആദ്യ ശനിയാഴ്ച സ്വിറ്റസർലണ്ടിൽ രണ്ടാം തലമുറയേയും ചേർത്തുനിർത്തി വൈവിധ്യങ്ങളോടെ കേരളാപ്പിറവി ആഘോഷിച്ചു വരുന്നു ..ഈ വർഷത്തെ ആഘോഷം പ്രകൃതിരമണീയമായ റാഫ്‌സിലെ വിശാലമായ ഹാളിൽ നവംബർ അഞ്ചിന് നടത്തപ്പെട്ടു .

മനുഷ്യരാശിയുടെ എല്ലാ സാംസ്കാരിക മേഖലകളിലേക്കും മലയാളികളും കടന്നുവന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. ലോകത്തിന്‍റെ ഏതു കോണിലെത്തിയാലും മലയാളി കേരളത്തിന്‍റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ സ്വന്തം നാടെന്ന് വിദേശികൾ ഉൾപ്പടെ വാഴ്ത്തിപ്പാടിയ നമ്മുടെ നാട് അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്ന് ഊട്ടിഉറപ്പിക്കുകയായിരുന്നു ഈ വർഷത്തെ കേരളപ്പിറവി ആഘോഷം .

ആധുനിക സാങ്കേതിക വിദ്യയുടെ മികവിൽ ശബ്ദവെളിച്ചവിന്യാസങ്ങൾ വർണ്ണകാഴ്ചകളുടെ മായാപ്രപഞ്ചം തീർത്ത വേൾഡ് മലയാളീ കൌൺസിൽ യുവം 2022 സ്വിറ്റസർലണ്ടിലെ മലയാളീ സമൂഹത്തിനു മറക്കാനാവാത്ത വിസ്മയാനുഭവങ്ങളുടെ ഒരു ദിനമാണ് സമ്മാനിച്ചത്.

രണ്ടുമണിക്ക് ആരംഭിച്ച പരിപാടികളിൽ 27 വർഷത്തെ WMC സ്വിസ് പ്രൊവിൻസിന്റെ നാൾവഴികളിലേക്കു ഒരു തിരിഞ്ഞുനോട്ടം എന്ന ചർച്ചയിൽ സംഘടനയുടെ കഴിഞ്ഞ കാല ഭാരവാഹികൾ തങ്ങളുടെ പ്രവർത്തനാനുഭവങ്ങൾ പങ്കുവെച്ചു. ശ്രീ ജോഷി പന്നാരകുന്നേൽ നേതൃത്വം നൽകിയ ചർച്ചയിൽ അന്താരഷ്ട്ര പ്രശസ്തിയാർച്ചിച്ച കോർപ്പറേറ്റ് ട്രെയ്‌നറും ബിസിനസ് കോച്ചുമായ ഷമീം റഫീക്ക് മോഡറേറ്ററായി.

തുടർന്ന് മൂന്നു മണിക്ക് കേരളത്തിൽ നിന്നുള്ള അവാർഡ് ജേതാക്കളോടൊപ്പം അമേരിക്കയിലെ തോമർ ഗ്രൂപ്പിന്റെ സാരഥിയായ ശ്രീ തോമസ് മൊട്ടക്കൽ, സ്വിറ്റസർലണ്ടിലെ യുവ സംരംഭകനായ ആനന്ദ് പഴേങ്കോട്ടിൽ എന്നിവർ, ശ്രീ ഷമീം റഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ പാനൽ ചർച്ചയിൽ അവരവരുടെ ബിസിനസ് വിജയാനുഭവങ്ങൾ പങ്കു വെച്ചു.

അഞ്ചു മണിക്ക് ഫ്രെഡിൻസ് താഴത്തുകുന്നേൽ, ഹണി കൊറ്റത്തിൽ എന്നിവരുടെ മികച്ച അവതാരണത്തോടെ തുടങ്ങിയ ഉത്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അംബാസഡ്ർ ശ്രീ സഞ്ജയ് ഭട്ടാചാര്യ, ശ്രീമതി റാനു ഭട്ടാചാര്യ, WMC സ്വിസ് പ്രോവിൻസ് ചെയർ പേഴ്സൺ മോളി പറമ്പേട്ട് , പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി ബെൻ ഫിലിപ്പ്, ട്രഷറർ ജിജി ആന്റണി, വിമൻസ് ഫോറം പ്രസിഡന്റ് റോസിലി ചാത്തംകണ്ടം, യൂത്ത് ഫോറം കോ ഓർഡിനേറ്റർ ബേസിൽ ജെയിംസ് , പ്രസിഡന്റ് മാൻസെൻ ബോസ് , ശ്രീ തോമസ് മൊട്ടക്കൽ, ശ്രീ ഷമീം റഫീഖ് എന്നിവർ നിലവിളക്കു തെളിക്കുകയും, ബഹുമാന്യനായ കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറുടെ കേരള പിറവി സന്ദേശം പ്രക്ഷേപണം ചെയ്യുകയും ചെയ്തു.

അംബാസഡർ സഞ്ജയ് ഭട്ടാചാര്യ നടത്തിയ ഉൽഘാടന പ്രസംഗത്തിൽ മലയാളീ WMC സ്വിസ് പ്രൊവിൻസ് നടത്തുന്ന സാംസ്‌കാരിക സാമൂഹ്യ പ്രവർത്തനങ്ങളെ അനുമോദിക്കുകയുണ്ടായി. പ്രസിഡന്റ്. റോഷിനി കാശംകാട്ടിലിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ, സുനിൽ ജോസഫ് വിശിഷ്ടാഥികളെ സ്വാഗതം ചെയ്യുകയും, ശ്രീമതി മോളി പറമ്പേട്ട് അധ്യക്ഷപ്രസംഗം നടത്തുകയും, സെക്രെട്ടറി ബെൻ ഫിലിപ്പ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. .

പൊതുസമ്മേളത്തിനു ശേഷം നൃത്ത വിസ്മയങ്ങളുടെ കളഭച്ചാർത്തൊരുക്കി പ്രശസ്ത കൊറിയോഗ്രാഫർ റോസ് മേരിയുടെ നേതൃത്വത്തിൽ സ്വിസ്സിലെ കൊച്ചുകുട്ടികളും യുവകലാകാരികളും കലാകാരന്മാരും പങ്കെടുത്തു അണിയിച്ചൊരുക്കിയ നൃത്ത സംഗീത വിസ്മയം ഏവരുടെയും അനുമോദനങ്ങൾ ഏറ്റു വാങ്ങി.
ചടങ്ങിൽ വേൾഡ് മലയാളീ കൌൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ബിസിനസ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.

യുവം 2022 ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വർണാഭമായ ചടങ്ങിൽ സ്വിസ്സ് പാർലമെന്റ് മെമ്പർ നിക്ക് ഗൂഗർ ഇൻഡോ സ്വിസ് ബിസിനസ് ഫോറം ഡയറക്ടർ റിച്ചാർഡ് റിച്ചി എന്നിവർ അവാർഡുകൾ നൽകുകയുണ്ടായി.

Opening Programme Coordinators with Choreographer

പുരസ്‌കാര നിറവില്‍

കേരളത്തിൽ സംരംഭകത്വം വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന അന്താരാഷ്ട്ര പ്രശസ്തിയാർചിച്ച ബിസിനസ് കോച്ചും കോർപ്പറേറ്റ് ട്രെയ്നറും ആയ ഷമീം റഫീഖ്, വിദ്യാഭാസരംഗത്തു മികച്ച സംഭാവനകൾ നൽകുന്ന ലോജിക് സ്കൂൾ ഓഫ് മാനേജ്‌മന്റ് ഡയറക്ടർ കെ ആർ സന്തോഷ്‌കുമാർ, ഫൈനാൻസിങ് രംഗത്തെ അതികായകരായ എട്ടുതറയിൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ അനു ടി ചെറിയാൻ, ആധുനിക വേസ്റ്റ് മാനേജ്‍മെന്റ് സാങ്കേതിക വിദ്യയിലൂടെ പ്രശസ്തിയാർചിച്ച നോർതാംപ്സ് കമ്പനിയുടെ ഫൗണ്ടർ സിഇഒ സക്കറിയ ജോയ്, ഹെൽത്ത് കെയർ വിദ്യാഭാസ മേഖലയിലും ഓവർസീസ് റിക്രൂട്ട്മെന്റ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അജിനോറ ഗ്ലോബൽ സൊല്യൂഷൻസ് ഡയറക്ടർ അജി മാത്യു, ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് പുതുതരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന സെയിൽസ് ഫോക്കസ് കമ്പനിയുടെ അമരക്കാരൻ Dr.മനോദ് മോഹൻ എന്നിവരാണ് ബിസിനസ് എക്സെലേൻസ് പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങിയത്.

രുചിയുടെ പുത്തൻ വിസ്മയങ്ങൾ തീർത്തുകൊണ്ട് ലോകപ്രശസ്ത വെജിറ്റേറിയൻ ഭക്ഷണ ശ്രുംഘലയായ ശരവണ ഭവൻ തയ്യാറാക്കിയ ലൈവ് ദോശ ഫെസ്റ്റിവലും, ശ്രീ ജിമ്മി കൊരട്ടികാട്ടുതറയിലിന്റെ നേതൃത്വത്തിൽ wmc അംഗംങ്ങൾ ഒരുക്കിയ കേരളീയ വിഭവങ്ങളും ചടങ്ങിൽ പങ്കെടുത്തവർക്ക് വ്യത്യസ്താനുഭവമായി മാറി.

സീ കേരള ടെലിവിഷൻ സംഗീത റിയാലിറ്റി ഷോയിലെ വിജയികളായ യുവഗായകർ പാൻ ഇന്ത്യൻ മ്യൂസിക് ഗ്രൂപ്പിന്റെ ബാനറിൽ അവതരിപ്പിച്ച സംഗീത വിരുന്നു കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.യൂത്ത് ഫോറം നേതൃത്വം നൽകിയ ഡി ജെ മ്യൂസിക് ഇവിന്റിനു ശേഷം ആഘോഷങ്ങൾക്ക് തിരിശീല വീണു.

CLICK HERE AND WATCH OPENING PROGRAMME

CLICK HERE AND WATCH PROGRAMME PHOTOS – ALBUM-1

CLICK HERE AND WATCH PROGRAMME PHOTOS – ALBUM-2