Association Pravasi Switzerland

WMC സ്വിസ്സ് പ്രൊവിൻസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ജൂൺ 20 നു 17:00  മണിക്ക് പ്രമുഖ ബിസിനെസ്സ്‌ സംരംഭകനായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി എത്തുന്നു

താൻ പിന്നിട്ട വഴികളും തന്നെ വളർത്തിയ സ്വപ്നങ്ങളും നമ്മളുമായി പങ്കു വെക്കാൻ ജൂൺ 20 നു യൂറോപ്യൻ സമയം വൈകുന്നേരം 05:00  മണിക്ക് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസിന്റെ ഫേസ്ബുക് ലൈവിൽ.

അടുത്തറിയും തോറും അത്ഭുതമാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ ജീവിതം. ഒരു വിജയിച്ച സംരഭകൻ എന്നതിലുപരി നിലപാടുകൾ കൊണ്ട് കൂടിയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്കു പരിചയം പോലുമില്ലാത്ത  ഒരു വ്യക്തിക്ക് തൻ്റെ വൃക്ക പകുത്തു നൽകി മഹത്തായ മാതൃക കാണിക്കുകയും, സാമൂഹ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് സമൂഹത്തിനു കരുത്താകുകയും ചെയ്ത അദ്ദേഹം പ്രതിസന്ധികളെ അവസരമാക്കുകയും പുതിയ ചിന്തകളിലൂടെ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
 
പിതാവിൽ നിന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊണ്ട് രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്റ്റെബിലൈസേർ നിർമ്മിച്ചുകൊണ്ടു  അദ്ദേഹം തുടങ്ങിയ വി ഗാർഡ് എന്ന സ്ഥാപനം ഇന്ന് വളർന്നു പന്തലിച്ചു 2000 ത്തിലധികം ജീവനക്കാരും 2300 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി മാറി. പിന്നീട് വിനോദമേഖലയിലും നിർമാണമേഖലയിലും വേരുകൾ പടർത്തി. കൊച്ചിയിലും ബാംഗ്ലൂരും ഹൈദരാബാദിലും വണ്ടർലാ  അമ്യൂസ്മെന്റ് പാർക്കുകൾ ജനപ്രീതി നേടി.

 ജൂൺ 20-)൦ തീയതി യൂറോപ്യൻ സമയം വൈകുന്നേരം 05 മണിക്ക് ശ്രീ ചിറ്റിലപ്പള്ളിയുമായി നടത്തുന്ന അഭിമുഖം   WMC Swiss പ്രൊവിൻസിന്റെ ഫേസ് ബുക്ക് പേജിൽ ലൈവ് ആയി കാണുവാൻ എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.