Association Pravasi Switzerland

കലയുടെ കേളികൊട്ടുണരുവാൻ ദിനങ്ങൾ ബാക്കി – 18-ാമത് കേളി ഇൻ്റർനാഷണൽ കലാമേള മെയ് 27 ,28 തീയതികളിൽ ഹോംബ്രെറ്റിക്കോണിൽ

ആയിരം ചന്ദ്രോദയങ്ങളുടെ ആത്മഹർഷം പോലെ 18-ാമത് കേളി ഇൻ്റർനാഷണൽ കലാമേള May 27, 28 തീയതികളിൽ Hombreticon-ൻ്റെ ഹരിത ഭൂമികയിൽ അരങ്ങുണരുന്നു.

കേളി സ്വിറ്റ്സർലാൻ്റിൻ്റെ സിൽവർ ജൂബിലി വർഷത്തിൽ തിരിതെളിയുന്ന കലാ മാമാങ്കത്തിൻ്റെ തയ്യാറെടുപ്പകൾ പ്രസിഡൻ്റ് ടോമി വിരുത്തിയിലും ,സെക്രട്ടറി ബിനു വാളി പ്ളാക്കലും നേതൃത്വം നൽകുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോടൊപ്പം വിവിധ കലാമേള കമ്മിറ്റികളുടെ ഏകോപനത്തോടെ സുസജ്ജമായിരിക്കുന്നതായ് ജനറൽ കൺവീനർ ജൂബിൻ ജോസഫ് അറിയിച്ചു.

മിഴികളിൽ അഴകിൻ്റെ തളിരാമ്പൽ വിരിയുന്ന 18-ാമത് ഇൻ്റർനാഷണൽ കലാമേളയുടെ പ്രേക്ഷക സാന്നിധ്യമായ് മാറാൻ കേളി സ്വിറ്റ്സർലാൻ്റിൻ്റെ കലാഗോ പുരത്തിലേക്ക് നിങ്ങളേവരെയും ഹാർദ്ദവമായ് സ്വാഗതം ചെയ്യുന്നു.

Report by -J.Joseph