Association Pravasi Switzerland

ക്രിസ്മസ് കാലത്ത് 2600  ഇൽ അധികം വരുന്ന മനുഷ്യ സ്നേഹികൾക്ക് ഭക്ഷണവും, കേക്കും നൽകി സൂറിച്ചിലെ എഗ്ഗിലെയും പരിസരപ്രദേശത്തെയും വനിതാ കൂട്ടായ്‌മ

“അന്നദാനം പുണ്യകർമ്മം”  എന്ന ഒരു ചിന്താശകലവുമായാണ് ഇത്തവണ എഗ്ഗിൽനിന്നും പരിസരപ്രദേശത്ത് നിന്നുമുള്ള  വനിതാ കൂട്ടായ്മ പുൽക്കൂട്ടിൽ പിറക്കുവാൻ പോകുന്ന ഉണ്ണിശോയുടെ തിരുപ്പിറവിയെ വരവേറ്റത്.

ഡിസംബർ 1 മുതൽ  25 വരെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള  മുപ്പതിൽപരം അനാഥാലയങ്ങളിലും ,കാൻസർ സെൻറർകളിലും ,പാലിയേറ്റീവ് യൂണിറ്റുകളിലും ആയി കുട്ടികളും നിരാലംബരുമായ 2600  ഇൽ അധികം വരുന്ന മനുഷ്യ സ്നേഹികൾക്ക്  ഒരു ദിവസത്തെ ഭക്ഷണവും, കേക്കും നൽകിയാണ്  ഇത്തവണ ക്രിസ്മസിനെ വരവേറ്റത്.

ഡിസംബർ ഒന്നാം തീയതി  ഫാദർ ലാൽ മാത്യു ആഗമനകാലത്തോടനുബന്ധിച്ച് ഒറീസയിൽ നടത്തിയ ബൈബിൾ കൺവെൻഷനിൽ  ഇരുന്നൂറ്റിഅമ്പതിലധികം ആദിവാസികൾക്ക് ഭക്ഷണം  നൽകിക്കൊണ്ടാണ് ഇ സംരംഭത്തിന് തുടക്കമിട്ടത്. എഗ്ഗിലെ കൂട്ടായ്മയും, മറ്റു പ്രദേശങ്ങളിൽ നിന്നും ഉള്ള കുടുംബങ്ങളും ഒരുമിച്ച്  ചേർന്ന് ഈ ക്രിസ്മസ് കാലത്ത് 25 ദിവസവും  വ്യത്യസ്ത അഗതി മന്ദിരങ്ങളിൽ ഒരു സന്തോഷ ദിനമായി  മാറ്റുവാൻ സാധിച്ചതിൽ വനിതാ കൂട്ടായ്‌മ അതീവ സംതൃപ്തരാണ്.

ഈ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഓരോ വിശേഷപ്പെട്ട ദിവസങ്ങളിൽ ഈ വനിതാകൂട്ടായ്മ വഴിയായി നിർധനരായ പാവങ്ങളിലേക്ക്  സഹായഹസ്തങ്ങൾ എത്തിക്കുവാൻ    സാധിക്കുന്നതിൽ അതീവ സംതൃപ്തരാണ് . ഇങ്ങനെയുള്ള ഈ ചെറിയ സൽപ്രവർത്തികൾ വളർന്നുവരുന്ന യുവജനങ്ങൾക്കും കുട്ടികൾക്കും ഏതൊരു ആഘോഷത്തിൻ്റേ ഭാഗമായി നിർധനരായ മനുഷ്യർക്ക് ചെറിയ സഹായഹസ്തം എത്തിക്കുവാൻ ഒരു പ്രചോദനമായി  മാറട്ടെ എന്ന് ഭാരവാഹികൾ ആശംസിക്കുന്നു.

വനിതാ കൂട്ടായ്മയോടു സഹകരിച്ച്  ഈ എളിയ സംരംഭം  വിജയിപ്പിക്കുവാൻ  സഹായിച്ച എഗ്ഗിലും  പരിസരപ്രദേശത്തും ഉള്ള എല്ലാ കുടുംബങ്ങൾക്കും ഈ വനിതാ കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന Shiny Maliakal,Jaisa Thadathil and Gigy katrukudiyil എന്നിവർ നന്ദി അറിയിച്ചു കൂടാതെ എല്ലാവർക്കും ക്രിസ്മസിൻ്റെയും പുതുവത്സരത്തിൻ്റേയും മംഗളാശംസകൾ നേരുകയും ചെയ്‌തു