രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധികൊണ്ട്, IOC പ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു IOC ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കോൺഗ്രസ് നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ […]
ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള സ്റ്റേറ്റ് പ്രെസിഡെന്റുമായ ഡോക്ടർ ലാലിന് സെപ്തംബര് ഇരുപത്തിയഞ്ചാം തിയതി സൂറിച്ചിൽ വെച്ച് സ്വിറ്റസർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പ്രഥമ പൊതുയോഗത്തിൽ വെച്ച് സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പുതിയ പ്രെസിഡന്റായി ചുമതലയേറ്റ ശ്രീ ജോയ് കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .ഐ ഓ സി തമിഴ്നാടിനെ പ്രതിനിധീകരിച്ചു ശ്രീ അരുൺ അമൃതം യോഗത്തിനു സ്വാഗതമേകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനരീതിയും , […]
സൂറിക്ക് : സ്വിറ്റസർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളിയുടെ പ്രോജക്ട് ആയ കിൻഡർ ഫോർ കിൻഡറിന്റെ നേതൃത്വത്തിൽ സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി. കിൻഡർ ഫോർ കിൻഡർ എല്ലാ വർഷവും നടത്തി വന്നിരുന്ന ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആണ് ഫുഡ് ഫെസ്റ്റിവൽ. കൊറോണ എപ്പിഡമി കാരണം കഴിഞ്ഞ മൂന്ന് വർഷം ചാരിറ്റി പ്രോഗ്രാം നടത്തുവാൻ സാധിച്ചിരുന്നില്ല. സൂറിക്ക് ഹോർഗൻ ഹാളിൽ നടത്തിയ പരിപാടിയിൽ നിരവധി തദ്ദേശീയർ പങ്കെടുത്തു. കേരളത്തിന്റെ തനതു വിഭവങ്ങളായ അപ്പവും […]