Association Pravasi Switzerland

ചേഞ്ച് മേക്കേഴ്സ് 2020-യുടെ അവസാന റൗണ്ടില്‍ യൂറോപ്പിയൻ മലയാളീ ശ്രീ പ്രിൻസ് പള്ളിക്കുന്നേലിന്‌ വോട്ടുനൽകാൻ രണ്ടു ദിനം കൂടി..

റിപ്പോർട്ട് -സിന്ധു സജീവ് –

തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഒരു വീട്ടിലെ ഭിന്ന ശേഷിക്കാരായ രണ്ട് മക്കൾക്കും, പ്രായമായ അവരുടെ ഉമ്മക്കും കിട്ടേണ്ടുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട കാര്യത്തിനായി ചിലരെ കാണാൻ ഇടകൊച്ചിയിൽ നടക്കുന്ന റോട്ടറി ക്ലബ്‌ ന്റെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് പ്രിൻസ് പള്ളിക്കുന്നേൽ എന്ന വ്യക്തിയെ അവിടെ വെച്ച് ആദ്യമായി കാണുന്നത്. മുൻപ് ഞാൻ പ്രവർത്തിച്ചിരുന്ന ഒരു സംഘടനയുടെ ഗ്ലോബൽ ചെയർമാൻ എന്ന് മാത്രമേ അദ്ദേഹത്തെ കുറിച്ച് അറിയാമായിരുന്നുള്ളൂ . പരിപാടിക്ക് ചെന്നപ്പോഴാണ് അറിയുന്നത് അവിടെ വീട് നിർമ്മിച്ചു നൽകുന്നത് പ്രിൻസ് പള്ളിക്കുന്നേൽ ചെയർമാൻ ആയിട്ടുള്ള പ്രോസി ചാരിറ്റബിൾ ഫൌണ്ടേഷൻ ആണെന്ന്. ഇതിനു മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും മനസിലായി .

അന്ന് തൊട്ടുള്ള പരിചയം ജ്യേഷ്ഠ സഹോദര തുല്യമായ ഒരു ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. പ്രിൻസ് പള്ളിക്കുന്നേലിനെ കുറിച്ച് കൂടുതൽ കൂടുതൽ അറിഞ്ഞു. മലപ്പുറം ജില്ലയിലെ മലയോര കർഷക ഗ്രാമമായ കരുവാരകുണ്ടിൽ നിന്നും വിദ്യാർത്ഥിയായി ഓസ്ട്രിയയിൽ എത്തിയ പ്രിൻസ് എന്ന വ്യക്തിയുടെ ഒടുങ്ങാത്ത അഭിവാഞ്ജയുടെയും , ഇച്ഛാ ശക്തിയുടെയും , പരിശ്രമത്തിന്റെയും ഫലമായി ഒരു വിദേശ രാജ്യത്ത് പ്രോസിയുടെ ബിസിനെസ്സ് സാമ്രാജ്യം അദ്ദേഹം കെട്ടി പൊക്കി. ദൈവാനുഗ്രഹവും , അധ്വാനവും ഒത്തു ചേർന്നപ്പോൾ പ്രോസി വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കുതിച്ചു കയറി. വർഷം തോറും നടത്തി വരുന്ന പ്രോസിയുടെ സ്ട്രീറ്റ് ഷോക്ക്‌ വേണ്ടി അവിടുത്തെ ഗവണ്മെന്റ് ആ സ്ട്രീറ്റ് ലെ ഗതാഗതം തന്നെ നിർത്തലാക്കാൻ തയ്യാറാകുന്നു എങ്കിൽ പ്രിൻസ് എന്ന വ്യക്തിയുടെ ഔന്നത്യം എത്രമേൽ എന്നത് വിവരിക്കേണ്ടതില്ലല്ലോ .

സ്നേഹം കൊടുത്തു സ്നേഹവും ബഹുമാനവും തിരികെ നേടുക എന്നതാണ് സൗമ്യത മുഖമുദ്രയായ ഈ മലപ്പുറംക്കാരന്റെ രീതി. വളർച്ചയുടെ ഘട്ടങ്ങളിൽ എല്ലാം ജീവകാരുണ്യ പ്രവർത്തനത്തിലൂടെ സഹജീവികളെ കൂടി ചേർത്ത് പിടിച്ച അദ്ദേഹം ജീവകാരുണ്യ രംഗത്തെ വേറിട്ട മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യത്തിന് ദേശഭേദ മില്ലായിരുന്നു..അർഹിക്കുന്നവനിലേക്ക് എത്തിക്കുക അത് മാത്രമാണ് ലക്‌ഷ്യം എന്നത് കൊണ്ട് വീടുകളായും, സ്കൂളുകൾ ആയും , മറ്റ് സഹായങ്ങൾ ആയും ലോകത്തിന്റെ വിവിധ ദേശങ്ങളിൽ അദ്ദേഹം ചെന്നിറങ്ങി ..സഹായം നൽകുന്നവന്റെ ഭാവ വാഹാദികൾ ഇല്ലാതെ അവരിൽ ഒരാളായിട്ടാണ് ഓരോയിടത്തും അദ്ദേഹം എത്തിയിരുന്നത്. അത് കൊണ്ട് തന്നെ ഓരോ ജീവ കാരുണ്യ പ്രവൃത്തിക്കുമൊപ്പം അവിടുത്തുകാരുടെ മനസിലും പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ നന്മയുടെ ‘രാജകുമാര’നായി തന്നെ അദ്ദേഹം ചിരപ്രതിഷ്ഠ നേടി.

ഒരു ചാക്ക് അരി കൊടുത്തു ഒൻപത് പത്രങ്ങളിൽ ഫോട്ടോ വരുത്തിക്കുന്ന നവകാല ജീവകാരുണ്യ പ്രവർത്തകരുടെ ( നല്ല രീതിയിൽ ജീവകാരുണ്യ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും സ്നേഹവും , ബഹുമാനവും , നന്ദിയും മാത്രം ) പേരുകൾക്കൊപ്പമൊന്നും നാം പ്രിൻസ് പള്ളിക്കുന്നേലിന്റെ പേര് കണ്ടിട്ടില്ല എങ്കിൽ അതിനു കാരണം ജീവകാരുണ്യ രംഗത്തെ മാർക്കറ്റിംഗ് അദ്ദേഹം വശമാക്കിയിട്ടില്ല എന്നത് തന്നെയാണ്. താൻ അധ്വാനിച്ചു നേടുന്ന പണത്തിന്റെ ഒരു വിഹിതം ഉപയോഗിച്ച് അർഹതയുള്ള ആവശ്യക്കാരനിലേക്ക് സഹായം എത്തിക്കുക , അവരുടെ നിറഞ്ഞ പുഞ്ചിരി ഹൃദയത്തിൽ ഏറ്റു വാങ്ങുക , അതിനപ്പുറം മറ്റൊന്നും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നില്ല എന്നതും അദ്ദേഹത്തിലെ നന്മയെ പലരും അറിയുന്നില്ല എന്നതിന് കാരണമാകുന്നു.

ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിച്ച് ചേർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ WMF ന്റെ അമരക്കാരൻ കൂടിയാണ് പ്രിൻസ് പള്ളിക്കുന്നേൽ.
വേൾഡ് മലയാളി ഫെഡറേഷൻ ( WMF) എന്ന സംഘടനയിൽ അദ്ദേഹത്തിനോടൊപ്പം ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ആയും , ഗ്ലോബൽ ക്യാബിനറ്റ് അംഗമായും പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു. തന്റെ സഹപ്രവർത്തകരെ സൗമ്യതയോടെ ക്ഷമയോടെ കേൾക്കുന്ന നേതാവ് അതായിരുന്നു അദ്ദേഹം.

ഇന്നിപ്പോൾ അദ്ദേഹം NEWAGE Icon 2020 ന്റെ മത്സര വേദിയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നി. ഒരു സാധാരണക്കാരനായ മനുഷ്യൻ ബിസിനസ്സ് രംഗത്തും, ജീവ കാരുണ്യ രംഗത്തും, സംഘടനാ രംഗത്തും ഒരേ പോലെ വെന്നി കൊടി പാറിച്ചുവെങ്കിൽ , അതും സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസര പ്രചാരണത്തിന്റെയൊന്നും സഹായമില്ലാത്ത വിജയം ആയിരുന്നു അതെങ്കിൽ പ്രിൻസ് പള്ളിക്കുന്നേലിനെ change maker എന്ന ല്ലാതെ മറ്റെന്തു വിളിക്കാൻ കഴിയും .

NEWAGE Icon 2020 change maker മത്സരത്തിൽ അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു. ഒപ്പം എന്റെ പ്രിയ സൗഹൃദങ്ങളോട് ചെറിയൊരു സഹായം കൂടി അഭ്യർത്ഥിക്കുന്നു . താഴെ കാണുന്ന ലിങ്കിൽ കയറി ശ്രീ പ്രിൻസ് പള്ളിക്കുന്നേലിന് വേണ്ടി നിങ്ങളുടെ ഒരു വോട്ട് രേഖപ്പെടുത്തൂ. കഴിയുമെങ്കിൽ നിങ്ങളുടെ കുടുംബക്കാരെയും സുഹൃത്തുക്കളെയും കൂടി ഈ വോട്ടിംഗ് പ്രക്രിയയിൽ പങ്കാളികളാക്കൂ …ഹൃദയത്തോട് ചേർന്ന എല്ലാ സൗഹൃദങ്ങളും കട്ടക്ക് കൂടെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു

ലിങ്ക് : https://www.newageicon.in/vote.php?id=MjQ=