Association Pravasi Switzerland

കേരള കൾച്ചറൽ സ്പോർട്സ് ക്ലബ് യൂത്ത് വിഭാഗം ഒരുക്കുന്ന മിക്സഡ് യൂത്ത് വോളിബോൾ ടൂർണമെൻറ് 2022 ഏപ്രിൽ 9 ശനിയാഴ്ച

ജീവിത വസന്തങ്ങളിലേക്ക് ചുവടുവെച്ച യൗവന സ്വപ്നങ്ങൾക്ക് നിറം പകരാൻ സ്വിറ്റ്സർലൻഡ് ,ബാസലിലെ കേരള കൾച്ചറൽ സ്പോർട്സ് ക്ലബ് യൂത്ത് വിഭാഗം ഒരുക്കുന്ന പ്രഥമ മിക്സഡ് യൂത്ത് വോളിബോൾ ടൂർണമെൻറ് 2022 ഏപ്രിൽ 9 ശനിയാഴ്ച ബാസലിലെ RANKHOF സ്പോർട്സ് ഹാളിൽ വെച്ച് നടക്കുന്നു .Address : Grenzacherstrasse 405 , Basel , 4058 , CH

കളിക്കാരുടെ പ്രായപരിധി 15 നും 35 നും ഇടയിൽ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് ചീഫ് കോർഡിനേറ്റർമാരായ മെർവിൻ പുളിമാൻതുണ്ടത്തിൽ , റിൻസൺ മാൻകുടിയിൽ , ബോണി തോട്ടുകടവിൽ , മെറിൻ പുളിമാൻതുണ്ടത്തിൽ , ഐശ്വര്യ മേനാച്ചേരി , ആൻമേരി വെട്ടിക്കാട്ട് എന്നിവരടങ്ങുന്ന കമ്മിറ്റി അറിയിച്ചു.

ടൂർണമെൻ്റ് നടത്തിപ്പിനായി പത്ത് പേരടങ്ങുന്ന ഒരു കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അലക്സ് കിരിയന്തൻ , ബെനു തോട്ടുകടവിൽ , ബിബിൻ മുട്ടാപ്പിള്ളിൽ , എബിൻ കാക്കനാട്ടു , ഫെൻലിൻ ചിറക്കൽ , കെവിൻ കാക്കനാട്ട് , കെവിൻ പൂത്തുള്ളിൽ , സ്വാതി പംപ്ലാനിയിൽ ,അലക്സിയ കിരിയന്തൻ , സ്റ്റെഫി വാണിയടത്ത് എന്നിവരാണ് കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ .

റിപ്പോർട്ട് -സിബി തോട്ടുകടവിൽ