കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്.പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘം ആരോപിച്ചു. കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം പാർലമെന്റ് മാർച്ച് നടത്തും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും.
Related News
ശ്രീമതി അന്നം വറീത് പുന്നക്കൽ ,മഞ്ഞപ്ര നിര്യാതയായി .സൂറിച് നിവാസികളായ ജോസ് പുന്നക്കൽ ,റോസി സണ്ണി ചെറുപള്ളിക്കാട്ട് ,ഡാലി എബിസൺ വടക്കുംചേരിൽ (ബാസൽ ) പാപ്പച്ചൻ പുന്നക്കൽ ,വിയന്ന എന്നിവരുടെ മാതാവാണ് പരേത .
സ്വിറ്റ്സർലൻഡ് :ജോസ് പുന്നക്കൽ ,റോസി സണ്ണി ചെറുപള്ളിക്കാട്ട് ,ഡാലി എബിസൺ വടക്കുംചേരിൽ (സ്വിറ്റ്സർലൻഡ് ) പാപ്പച്ചൻ പുന്നക്കൽ ,വിയന്ന എന്നിവരുടെ മാതാവ് ശ്രീമതി അന്നം വറീത് പുന്നക്കൽ ,മഞ്ഞപ്ര ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനത്തോടെ അറിയിക്കുന്നു ..പരേതക്ക് 92 വയസ്സായിരുന്നു ..സംസ്കാരകർമ്മങ്ങൾ പിന്നീട് മഞ്ഞപ്ര ഹോളി ക്രോസ്സ് ഫൊറാന ദേവാലയത്തിൽ നടത്തപ്പെടും . സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാംസ്കാരിക ,സമുദായ സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു
രജത ജൂബിലിയിലേക്കു പ്രവേശിക്കുന്ന സ്വിറ്റസർലണ്ടിലെ കലാസാംസ്കാരിക സംഘടനയായ കേളിക്ക് നവസാരഥികൾ
സ്വിറ്റ്സർലാൻഡിലെ പ്രവാസി ഭാരതീയരുടെ ഏറ്റവും വലിയ സംഘടനയാണ് കേളി. 1998 ൽ ആരംഭിച്ച കലാ സാമൂഹ്യ സാംസ്കാരിക സംഘടനയിൽ രണ്ട് വർഷം കൂടുമ്പോഴാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കലയും, കാരുണ്യവും സംയോജിപ്പിച്ച് സാമുഹ്യസേവനം പ്രധാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേളി, ആരംഭം മുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. രണ്ടര പതിറ്റാണ്ടിനിടയിൽ കോടികളുടെ കാരുണ്യ സേവനമാണ് കേരളത്തിനായി കേളി ചെയ്തത്. 2021 ഡിസംബർ 4 ന് പ്രസിഡന്റ് ശ്രീ ജോസ് വെളിയത്തിന്റെ അധ്യക്ഷതയിൽ സൂറിച്ചിലെ ഹിർഷൻ ഹാളിൽ കൂടിയ വാർഷിക […]
ശ്രവണസുന്ദരങ്ങളായ ഗാനങ്ങളാൽ സംഗീത മനസ്സിൽ തേൻമഴപെയ്യിക്കുന്ന നമ്മുടെ സ്വന്തം ഗായകൻ തോമസ് മുക്കോംതറയിൽ
സംഗീതം നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്…..ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു ഗാനം കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു….നമ്മെ അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍ കാണിക്കുന്നു…ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ….മാനസിക ഭാരം കുറയ്ക്കുന്നു…..എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ് അ നുഭവപ്പെടുക…..അത് ഒരു പക്ഷെ നമ്മെ അസ്വസ്തമാക്കിയേക്കാം….നൊമ്പരപ്പെടുത്തിയേക്കാം….. വേണ്ടപ്പെട്ടവരെയെല്ലാംഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം…..ഭാഷയുടെ അതിര്വരമ്പുകളില്ലാതെഹൃദയത്തില് തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്? […]