Pravasi

ഭാരതീയ കലാലയം കലോത്സവവേദിയിൽ കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ

ഭാരതീയ കലാലയം കലോത്സവവേദിയിൽ സംഗീത,നൃത്ത വിരുന്നൊരുക്കുവാൻ എത്തിച്ചേർന്ന കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ .

സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതിന്റെ നിറവിൽ ആഘോഷിക്കുന്ന കലോത്സവത്തിന് നിറമേകുവാൻ സൂറിച് എയർപോർട്ടിൽ എത്തിച്ചേർന്ന ഗായിക സിത്താരക്കും ,ഗായകൻ ജോബിനും ,ഗായകൻ അഭിജിതിനും , കൊറിയോഗ്രാഫർ ബിജുവിനും ,ഓർക്കസ്‌ട്രാ ടീമിനും സൂറിക് എയർപോർട്ടിൽ സംഘാടകർ സ്‌നേഹോഷ്മളമായ സ്വീകരണമൊരുക്കി .ചെയർ പേഴ്‌സൺ മേഴ്‌സി പാറശേരി ,വൈസ് ചെയർ പേഴ്‌സൺ റോസി ചെറുപള്ളികാട്ട് ,സെക്രട്ടറി സിജി ,ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം കോഓർഡിനേറ്റർ റോഹൻ ,പി ആർ ഓ പോളി മണവാളൻ കൂടാതെ സംഘടനാ ഏക്ക്സിക്കൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു .

മലയാളികളുടെ മനസില്‍ സംഗീതത്തിന്‍റെ നിലാവു പരത്തിയ ശബ്ദത്തിന്‍റെ ഉടമയും നർത്തകിയുമായ സിത്താര ,തന്റെ സ്വതസിദ്ധമായ സ്വരമാധുരിയുമായി മാണിക്യച്ചിറകുള്ള പാട്ടുകാരൻ ജോ ബ്‌ കുര്യൻ , ഗാനഗന്ധർവൻറെ സ്വരത്താൽ ആരെയും ആകര്‍ഷിക്കുന്ന ശബ്ദത്തിലൂടെ മലയാളികളുടെ മനസില്‍ കൂടു കൂട്ടിയ അഭിജിത് കൊല്ലം എന്നിവർ ശനിയാഴ്ച കലോത്സവ വേദിയിലെത്തുമ്പോൾ സ്വിസ്സ് മലയാളികൾക്ക് തികച്ചും വേറിട്ട ഒരു സംഗീതവിരുന്നായിരിക്കും സമ്മാനിക്കുക .കൂടാതെ പ്രശസ്ത കൊറിയോഗ്രാഫർ ബിജു ധ്വനി സ്വിസ്സിലെ കലാപ്രതിഭകളിലൂടെ നൃത്ത വിന്ന്യാസങ്ങളുമായി വേദിയിലെത്തുന്നു ….ഈ നൃത്ത സംഗീതവിരുന്നിലേക്കു എല്ലാ കലാസ്നേഹികളെയും ഭാരവാഹികൾ ഊസ്റ്ററിലേക്ക് ക്ഷണിക്കുന്നു .

കലോത്സവത്തിനോടനുബന്ധിച്ചു നടത്തുന്ന കലാമത്സരങ്ങൾ അഞ്ചാം തിയതി രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുമെന്നും പൊതുപരിപാടികൾ ഉച്ചകഴിഞ്ഞു നാലുമണിക്ക് ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു …ഒരു ദിവസം നീണ്ടു നിൽക്കുന്ന കലാമത്സരങ്ങൾ സമയോചിതമായി നടത്തുവാൻ മത്സരാർത്ഥികൾ സമയത്തുതന്നെ എത്തിച്ചേരണമെന്ന് കലാമത്സര കമ്മിറ്റിക്കാരായ റോഹൻ ,ജീസൺ അഡശേരി ,റോബിൻ തുരുത്തിപ്പള്ളി എന്നിവർ അറിയിച്ചു .