Association Pravasi Switzerland

മെയ് 27 ,28 തീയതികളിൽ സൂറിച്ചിൽ നടക്കുന്ന കേളി അന്തരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷൻ മെയ് 6 ന് അവസാനിക്കും

കേളി സിൽവർ ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന 18 മത് കേളി ഇന്റർനാഷണൽ കലാമേള രജിസ്ട്രേഷൻ മെയ് 6. 2023 ന് ക്ലോസ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം ചെയ്യേണ്ടതാണ്.

അയൽ രാജ്യങ്ങളിലെ സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ കലോൽത്സവത്തിന് മെയ് 27, 28 തീയതികളിൽ Gemeinde Saal Hombrechtikon ൽ തിരശീല ഉയരും.

ഡാൻസ്, സംഗീതം, പെൻസിൽ ഡ്രോയിംഗ്, ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി, തുടങ്ങിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കു ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകപ്പെടും. കൂടാതെ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്നവർക്ക് കലാപ്രതിഭ, കലാരത്ന ട്രോഫികളും ബെസ്റ്റ് പെർഫോമർക്ക് ഫാദർ. ആബേൽ മെമ്മോറിയൽ ട്രോഫി, കേളി കലാരത്ന ട്രോഫി, മീഡിയ ഈവൻറ്സിലെ വിജയികൾക്ക് ജനപ്രിയ അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

For online registration click the following link: http://www.kalamela.com/registration.php