Our Talent Pravasi Switzerland

കലാമേള “കലാരത്‌ന ” കിരീടവുമായി സ്വിസ്സിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ .

സൂറിച്ച്: സൂറിച്ചിൽ അരങ്ങേറിയ മുന്നോറോളം മത്സരാർത്ഥികൾ അണിനിരന്ന കേളി പതിനറാമത്  കലാമേളയിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി കലാരത്‌ന കിരീടം കരസ്ഥമാക്കി .

വാദ്യത്തിന്റെയും സംഗീതത്തിന്റെയും താളലയങ്ങൾക്കനുസൃതമായി ആംഗികമായ ചലനങ്ങൾകൊണ്ടുള്ള രസാവിഷ്കരണം തീർത്തു രംഗചലനങ്ങളും , അര്‍ത്ഥഗര്‍ഭമായ കൈമുദ്രകള്ളും , വികാരഭരിതമായ നേത്രഭാവങ്ങളും ചേർത്തു ജാനറ്റ് വേദിയിലെത്തിയപ്പോൾ മത്സരിച്ച നൃത്ത ഇനങ്ങളിലെല്ലാം വിജയത്തിലകമണിഞ്ഞു ഈ വർഷത്തെ കലാരത്‌ന കിരീടം സ്വന്തമാക്കി  നൃത്ത ഇനങ്ങളിൽ  ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയാണ് ജാനറ്റ് ഈ വിജയത്തിന് അർഹയായതു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഗ്രൂപ് ഡാൻസ് എന്നീ   ഇനങ്ങളിലാണ് ജാനറ്റ് വിജയിയായതു. കഴിഞ്ഞ വർഷത്തെ കലാമേളയിൽ ജാനറ്റായിരുന്നു കലാതിലകപട്ടത്തിനു അർഹയായത്   .
ശ്രീമതി നീനു  മാത്യുവിൽ നിന്നും വർഷങ്ങളായി ക്‌ളാസിക്കൽ നൃത്തയിനങ്ങൾ അഭ്യസിക്കുന്ന ഈ ശിഷ്യയുടെ  ജീവന്‍ തുളുമ്പുന്ന നടന കാഴ്ച്ചയായാണ്  മോഹിനിയാട്ടമായും ,ഭാരതനാട്യമായും വേദിയിലെത്തുന്നത് . നടനം മുദ്രകളിലും ചുവടുകളിലും അഭൌമ ചാരുതയോടെ കാണികളെ പിടിച്ചിരുത്തുന്ന നടന വൈഭവത്തോടെയാണ് ജാനറ്റ് ഓരോ നൃത്തവും  അവതരിപ്പിക്കുന്നത് .ക്‌ളാസിക്കൽ ഡാൻസിലെന്നപോലെ സിനിമാറ്റിക് ഡാൻസിലും ജാനറ്റ് സമ്മാനങ്ങൾ നേടുന്നു. കൊറിയോഗ്രാഫർ റോസ് മേരിയാണ് ജെനെറ്റിനു സിനിമാറ്റിക് ഡാൻസുകൾ ശീലിപ്പിക്കുന്നതു .
കേളി കലാമേളകളിലും മറ്റു മത്സരങ്ങളിലും നിറസാന്നിധ്യമായ ജാനറ്റ് പിച്ചവയ്ക്കാൻ ആരംഭിച്ചപ്പോഴേ കാലുകൾ ചുവടുവച്ചു. ചുണ്ടിൽ സംഗീതവും ചുവടിൽ നടനവും വിളങ്ങിയതോടെ പ്രതിഭയുടെ മാറ്റ് ലോകമറിഞ്ഞു. ജാനറ്റ് മാത്യൂസ് ചെത്തിപ്പുഴ എന്ന മലയാളിനാമം അതിരുകൾ ഭേദിച്ച് പേരും പ്രശസ്തിയും ആർജിച്ചത് കലയുടെ കരുത്തിലാണ്. ലോകമെന്പാടുമുള്ള മലയാളികളിൽ അഭിമാനവും വിദേശികളിൽ ആരാധനയും നിറച്ച് വലിയ ഉയരങ്ങൾ താണ്ടുകയാണ് ഈ കൊച്ചുമിടുക്കിയിപ്പോൾ .സ്വിറ്റ്സർലന്‍റിലെ സൂറിച്ചിൽ സ്ഥിരതാമസമാക്കിയ സിബി-ജിൻസി ദന്പതികളുടെ മകളായി സംഗീത പരന്പര്യമുള്ള കുടുംബത്തിലാണ് ജാനറ്റിന്‍റെ ജനനം.  അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടിയായിരുന്നു തുടക്കം.
മൂന്നാംവയസിലേ നൃത്തം ചെയ്യാനാരംഭിച്ച ജാനറ്റിന് കൂടുതൽ പ്രോത്സാഹനം നല്കിയതും അമ്മ ജിൻസി തന്നെയായിരുന്നു ആദ്യ സ്റ്റേജ് പ്രകടനത്തിന് നൃത്തം പഠിപ്പിച്ചതും അമ്മ തന്നെ. കലാരത്നം ജ്ഞാനസുന്ദരി ആയിരുന്നു നൃത്തത്തിൽ ആദ്യ ഗുരു. മൂന്നാം വയസിൽത്തന്നെ നിരവധി സ്റ്റേജുകളിൽ സോളോ നൃത്തം അവതരിപ്പിച്ച ജാനറ്റ്, തുടർന്ന് ഭരതനാട്യം, മോഹിനിയാട്ടം, കേളി ഇന്‍റർനാഷണൽ കലാമേളയുടെ ബോളിവുഡ് ഡാൻസ്, ഭാരതീയ കലോൽസവം, വേൾഡ് ഓഫ് ഹിഡൻ ഐഡൽ, ഐബിസി ചാനൽ റിയാലിറ്റി ഷോ എന്നിവിടങ്ങളിലെല്ലാം വിജയിയായി. കലാമേഖലയിലെ നേട്ടങ്ങളെ മാനിച്ച്   ഗർഷോം ഏർപ്പെടുത്തിയിരിക്കുന്ന യംഗ് ടാലന്‍റ് അവാർടിനു  ജാനറ്റ് അർഹയായിരുന്നു  . 
നൃത്തത്തിനൊപ്പം നല്ലൊരു ഗായികയുമായ ജാനറ്റ് പൈതൽ എന്ന സംഗീത ആൽബത്തിനായി മൂന്ന് പാട്ടുകൾ ആലപിച്ചു .കൂടാതെ ഇപ്പോൾ നിരവധി സംഗീത ആൽബങ്ങളിലും ,കവർ ഗാനങ്ങളും ആലപിക്കുന്നു