Association Europe Pravasi Switzerland

AIMNA ( AN INTERNATIONAL MALAYALI NURSES ASSEMBLY.) വനിതാ ദിനത്തിൽ നർഗീസ് ബീഗം എന്ന കാരുണ്യത്തിൻ്റെ പര്യായമായ നഴ്സിനെ പരിചയപ്പെടുത്തുന്ന ഇന്നത്തെ ടോക്ക് ഷോയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീമതി ജിജി പ്രിൻസ് കാട്ട്രുകുടിയിൽ പങ്കെടുക്കുന്നു .

സൂറിച് : ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെ ഒന്നിച്ചു നിർത്തി ഒരു ശക്തി ആക്കാനും നഴ്സ് മാരൂടെ സർഗാത്മക കഴിവുകളെ പുറം ലോകത്തിന് പരിചയപ്പെടുത്താനും ആയി തുടക്കം കുറിച്ച 28 രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ കൂട്ടായ്മ AIMNA ( AN INTERNATIONAL MALAYALI NURSES ASSEMBLY.) വനിതാ ദിനത്തിൽ നർഗീസ് ബീഗം എന്ന ചിറക് ഇല്ലാത്ത മാലാഖ എന്ന് അറിയപ്പെടുന്ന കാരുണ്യത്തിൻ്റെ പര്യായമായ നഴ്സിനെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തുക ആണ്. ഇന്നത്തെ ചർച്ചയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീമതി ജിജി പ്രിൻസ് പങ്കെടുക്കുന്നു . P lease join in FB LIVE on 8th March at indian time 8pm to 9.pm. (CH at 15.30, UK 2.30 PM) എയിംന പേജ് ലിങ്ക് https://www.facebook.com/malayaleenursesfraternity/

അന്താരാഷ്ട്ര വനിതാ ദിനം എയിംനയോടൊപ്പം.

ഹാ…. സഫലമീ യാത്ര…

എൻ. എൻ. കക്കാടിൻറെ ഈ വരികളെ അന്വർത്ഥമാക്കും വിധം സ്വന്തം പ്രവർത്തനങ്ങളിലൂടെ ആയിരങ്ങൾക്ക് അത്താണിയായ Nargees Beegam എന്ന വയനാടിൻ്റെ പൊന്നോമന പുത്രി ആണ് ഈ വനിതാ ദിനത്തിൽ നമ്മുടെ നായിക.

നഴ്സിങ് പഠനം കഴിഞ്ഞ് നാട്ടിൻപുറത്തെ ആശുപത്രിയിൽ ജോലിക്ക് കയറിയ നാൾ മുതൽ ചുറ്റുമുള്ള അഗതികളെ സഹായിക്കാൻ തുടങ്ങിയ നർഗീസ് ഇന്ന് സുൽത്താൻ ബത്തേരിയിലെ ADORA എന്ന എൻജിഒ യുടെ അധ്യക്ഷ ആണ്. പ്രശസ്തിയും പ്രതിഫലവും ആഗ്രഹിക്കാതെ 200-ൽ അധികം നിരാലംബരായ കുടുംബങ്ങളെ ദത്തെടുത്ത് മാസാമാസം അവരുടെ വാടക, മരുന്ന്, ഭക്ഷണം, വസ്ത്രം ഇതെല്ലാം എത്തിച്ചു നൽകുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു. 70-ൽ അധികം വീടുകൾ വെച്ച് നൽകി. ഇന്ന് ഈ കുടുംബങ്ങളുടെ ഗൃഹനാഥ നർഗീസ് ആണ്.

ലക്ഷങ്ങൾ വിലമതിക്കുന്ന സ്നേഹോപഹരങ്ങൾ നിരസിച്ച് , സ്നേഹമാണ് എൻ്റെ രാഷ്ട്രീയം , ചാരിറ്റി എന്നാൽ മനസ്സിൻ്റെ സന്തോഷം എന്നൊക്കെ നിലപാട് എടുക്കാൻ നർഗീസിനു മാത്രമാണ് കഴിയുക. ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുതുജീവൻ നൽകാൻ ഇന്ന് അടോറയ്ക് കഴിയുന്നു. കേരളത്തിന് പുറത്ത് ആന്ധ്രയിലും കർണാടകത്തിലെ ദരിദ്ര മേഖലയിലെയും കോളനികൾ ഏറ്റെടുത്ത് സഹായങ്ങൾ ചെയ്യുന്നു. ചികിത്സ ആവശ്യമുള്ള ആളുകളെ കൊണ്ടുപോയി സുഖപ്പെടുത്തി തിരികെ കൊണ്ട് വരുന്നു. ഏഞ്ചൽ എന്നപേരിൽ ആറിടത്ത് സൗജനൃ വസ്ത്രാലയങ്ങൾ നടത്തുന്നു. ഇതൊക്കെ ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ നർഗീസ് എന്ന മനുഷ്യ സ്നേഹത്തിൻ്റെ ആൾ രൂപത്തിന് മാത്രമേ കഴിയൂ.

എയിംനയിലെ മഹിളാ രത്നങ്ങൾ അവതരിപ്പിക്കുന്ന ടോക് ഷോ മാർച്ച് 8 രാത്രി 8 മണിയ്ക്ക്(IST) എയിംന ഫേസ്ബുക്ക് പേജിലും, ഗ്രൂപ്പിലും ലൈവ് കാണാവുന്നതാണ്.

എയിംന പേജ് ലിങ്ക്

https://www.facebook.com/malayaleenursesfraternity/

എയിംനയെ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും ഫോളോ ചെയ്യാവുന്നതാണ്.

http://www.instagram.com/aimnaofficial